'കലാപാഹ്വാനത്തിന് ആദ്യ കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേ'; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്
കാലാപാഹ്വാനത്തിന് ആദ്യ കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സര്‍ക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അക്രമം ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അങ്ങനെയെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്ഐആര്‍ ഉള്‍പ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്നു പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശന് വിമര്‍ശിച്ചു. നിരന്തരം വാര്‍ത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം വന്നതെന്ന് അദ്ദേഹം പറഞ്ഞു. എം.വി ഗോവിന്ദന് സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖ ആകുന്നതെന്നും വിഡി സതീശന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."