കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്; വില ജനുവരി 12ന് പുറത്ത് വിടും
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ മുന്നേറ്റമാണ് ദക്ഷിണകൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ നടത്തുന്നത്. കിയയുടെ ഈ വര്‍ഷത്തെ പ്രധാന ലോഞ്ചായ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില കമ്പനി ജനുവരി 12ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. 25,000 രൂപ ടോക്കണ്‍ നല്‍കി വാഹനം ഇതിനോടകം തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും.അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 83bhp, 1.2L, 4സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 6സ്പീഡ് iMT, 7സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടുകൂടിയ 120bhp, 1.0L, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, തീം എന്നിവയിലും 6സ്പീഡ് മാനുവല്‍, 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള 116bhp, 1.5L, 4സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയിലുമാണ് വാഹനം പുറത്തിറങ്ങുന്നത്.
വാഹനത്തിന്റെ ഡീസല്‍ വേരിയന്റിന് 18.6kmpl മൈലേജും ഡീസല്‍iMT കോംബോ വേരിയന്റിന് 22.3kmpl മൈലേജുമാണ് ലഭിക്കുക. 1 എഡിഎഎസ് സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കൂട്ടിയിടി ഒഴിവാക്കാനുള്ള സഹായം, ഫോര്‍വേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഹൈ ബീം അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാവുന്ന വാഹനത്തിന് ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360ഡിഗ്രി ക്യാമറ, ഫോര്‍വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, കോര്‍ണറിങ് ലാമ്പുകള്‍ തുടങ്ങിയ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകള്‍ ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
Content Highlights:kia sonet facelift price and details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."