സയ്യിദ് ജമലുല്ലൈലി തങ്ങൾ ഗൾഫ് സുപ്രഭാതം ഓഫീസ് സന്ദർശിച്ചു
ദുബൈ: കോഴിക്കോട് ഖാസിയും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ദുബൈയിലെ ഗൾഫ് സുപ്രഭാതം ഓഫീസ് സന്ദർശിച്ചു. കാലിക വിഷയങ്ങളോട് സുപ്രഭാതം ദിനപത്രം സംവദിക്കുന്ന ശൈലിയും നേരിന്റെ പക്ഷത്തു നിലയുറപ്പിച്ചു കൊണ്ടുള്ള മൂല്യാധിഷ്ഠിതമായ സമീപനങ്ങളും മാധ്യമ രംഗത്ത് വേറിട്ടതാണെന്ന് ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
എസ്‌കെഎസ്എസ്എഫ് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങളുടെ അധ്യക്ഷതയിൽചേർന്ന ചടങ്ങ് ഗൾഫ് സുപ്രഭാതം ജനറൽ കൺവീനർ അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ആമുഖ ഭാഷണം നടത്തി. ഗൾഫ് സുപ്രഭാതം ഗവേർണിംഗ് ബോഡി അംഗങ്ങളായ അൻവർ ബ്രഹ്മകുളം, സുലൈമാൻ ഹാജി ഷാർജ, സുപ്രഭാതം ഗവേർണിംഗ് ബോഡി അംഗം അനസ് ഹാജി, എസ്‌കെഎസ്എസ്എഫ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഹുദവി, ദുബൈ സുന്നി സെന്റർ ഓർഗനൈസിങ് സെക്രട്ടറി ഹുസ്സൈൻ ദാരിമി, എസ്‌കെഎസ്എസ്എഫ് ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി സഈദ് തളിപ്പറമ്പ്, ഷാഫി ഇരിങ്ങാവൂർ, അബുദാബി സുന്നി സെന്റർ സെക്രട്ടറി അബ്ദുൽ അസീസ് ഫൈസി, അഷ്‌റഫ് മെട്രോ, നുഹ്മാൻ തിരൂർ എന്നിവർ ആശംസ നേർന്നു. യുഎഇ സുന്നി കൌൺസിൽ ഓർഗനൈസിംഗ് സെക്രട്ടറിയും ഗൾഫ് സുപ്രഭാതം ജോയിന്റ് കൺവീനറുമായ അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."