HOME
DETAILS

തെരഞ്ഞെടുപ്പും വിശ്വാസ്യതയും

  
backup
January 10 2024 | 18:01 PM

choice-and-credibility

എൻ.പി.ചെക്കുട്ടി


ഇത് തെരഞ്ഞെടുപ്പുകളുടെ വർഷമാണ്. ലോകജനതയുടെ വലിയ പങ്ക് ഈ വർഷം തങ്ങളുടെ ഭരണാധികാരികളെ നിശ്ചയിക്കാൻ പോളിങ് ബൂത്തുകളിലേക്കു മാർച്ച് ചെയ്യും. അതിൽ പലതും ഏഷ്യയിലാണ്. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി. പാകിസ്താനിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തായ്‌വാനിൽ ഈ വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു. ഇന്ത്യയിൽ ഏപ്രിൽ---_മെയ് മാസങ്ങളിലായി വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പു വരും. റഷ്യയിലും അമേരിക്കയിലും ഇത് തെരഞ്ഞെടുപ്പ് വർഷമാണ്. അമേരിക്കയിൽ നാലുവർഷത്തിൽ ഒരിക്കലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യയിൽ ആറു വർഷത്തിലൊരിക്കലും.


ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സമീപകാലത്തായി വിവിധ രാജ്യങ്ങളിൽ നടന്ന തെരഞ്ഞടുപ്പുകളുടെ അനുഭവങ്ങളും ജനാധിപത്യപ്രക്രിയ ഇന്നു നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. ബംഗ്ലാദേശിൽ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ബി.എൻ.പി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയായിരുന്നു. ഭരണകക്ഷിയുടെ പൂർണ നിയന്ത്രണത്തിൽ നടക്കുന്ന ഏകപക്ഷീയ പ്രഹസനമാണ് ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് എന്നാരോപിച്ചുകൊണ്ടാണ് ബീഗം ഖാലിദാ സിയായുടെ നേതൃത്വത്തിലുള്ള ബി.എൻ.പി ഇത്തവണ വോട്ടെടുപ്പു ബഹിഷ്കരിച്ചത്. നാൽപതു ശതമാനം പേരുമാത്രം വോട്ടുചെയ്ത തെരഞ്ഞെടുപ്പിൽ ശൈഖ് ഹസീന അഞ്ചാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തി.

പ്രതിപക്ഷത്തിന് കാര്യമായ സീറ്റുകൾ ഒന്നും നൽകാതെയാണ് ഹസീനയുടെ അവാമി പാർട്ടി സീറ്റുകൾ പിടിച്ചെടുത്തത്. പിടിച്ചെടുക്കൽ അക്ഷരാർഥത്തിൽതന്നെ നടന്നു എന്നാണ് നിരീക്ഷകർ പറയുന്നത്. പലേടത്തും ഗുണ്ടകളാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.
പാക്കിസ്താനിൽ നിലവിലെ ഭരണകക്ഷിയുടെ ഏറ്റവും വലിയ എതിരാളി മുൻ ക്രിക്കറ്റർ ഇമ്രാൻ ഖാൻ ഇപ്പോൾ ജയിലിലാണ്. അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു മത്സരിക്കാൻ സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. പാക്കിസ്താനിൽ ജനാധിപത്യപ്രക്രിയ എത്രമാത്രം ദുർബലമാണ് എന്നതിന് അധികം തെളിവൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇമ്രാൻ ഖാനു നേരെ വധശ്രമവും നടന്നു. ജനറൽ അയൂബ് ഖാന്റെ കാലം മുതൽ പട്ടാളത്തിന്റെ താൽപര്യങ്ങളും നിർദേശങ്ങളുമാണ് അവിടെ ജനവിധിയേക്കാൾ പ്രധാനമായി കണക്കാക്കപ്പെടുന്നത്. അതിനാൽ പാക്കിസ്താനിലെ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കാര്യമായി ഒന്നും പ്രതീക്ഷിക്കുന്നുമില്ല.


റഷ്യയിലും ഇതുതന്നെയാണ് അവസ്ഥ. 1999 മുതൽ വ്ലാദ്മിർ പുടിൻ അവിടെ അധികാരത്തിലിരിക്കുന്നു. ഇത്തവണ അദ്ദേഹം വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ജനവിധി എന്തായിരിക്കും എന്നതിനെപ്പറ്റി ഓർത്തു തലപുണ്ണാക്കേണ്ടതില്ല. റഷ്യയിൽ ജനാധിപത്യ പ്രതിപക്ഷമെന്ന ഔപചാരിക സംവിധാനത്തിനുപോലും പ്രസക്തിയില്ല എന്നതാണ് അവസ്ഥ. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനി വർഷങ്ങളായി ജയിലിൽ കഴിയുന്നു. അതിനിടയിൽ അദ്ദേഹത്തിനു വിഷബാധയുണ്ടായി. മാരകമായ റേഡിയോ ആക്റ്റീവ് ഘടകങ്ങൾ അടിവസ്ത്രത്തിൽ കയറ്റിയാണ് അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചത്. ജർമനിയിൽ വിദഗ്‌ധ ചികിത്സ ലഭിച്ചതുകാരണം ജീവൻ തിരിച്ചുകിട്ടി.

വീണ്ടും നാട്ടിലെത്തിയ അദ്ദേഹം ഉടൻ അറസ്റ്റിലായി. ഈയിടെ നവൽനി മോസ്‌കോ ജയിലിൽനിന്ന് അപ്രത്യക്ഷനായി. എങ്ങോട്ടുപോയി എന്നറിയാതെ അനുയായികൾ വിഷമിച്ചു. വിദൂരമായ ഉത്തരധ്രുവ പ്രദേശത്തെ ജയിലിലേക്ക് അധികൃതർ മാറ്റി എന്നറിയുന്നത് പിന്നീടാണ്. ഇനി ജീവനോടെ തിരിച്ചെത്തുമോ എന്നു കണ്ടറിയണം.
എന്നാൽ അമേരിക്കയും ഇന്ത്യയും പോലുള്ള രാജ്യങ്ങളിൽ ജനാധിപത്യപ്രക്രിയ വളരെ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും നടക്കുന്നതായി കരുതപ്പെട്ടിരുന്നു. ശക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പു സംവിധാനം അവിടങ്ങളിൽ നിലനിൽക്കുന്നെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ തോറ്റ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിനെയും വലിയ വിവാദത്തിലേക്ക് വലിച്ചിഴച്ചു. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്നു പ്രഖ്യാപിച്ച അദ്ദേഹം വിജയിയെ ഔപചാരികമായി പ്രഖ്യാപിക്കുന്ന കാപിറ്റോൾ ഹില്ലിലെ കോൺഗ്രസ് വേദിയിലേക്ക് അക്രമാസക്തരായ അനുയായികളെ പറഞ്ഞുവിട്ടു. സ്പീക്കർ നാൻസി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും സഭയിൽ വെച്ചുതന്നെ തൂക്കിക്കൊല്ലാനായി എല്ലാ ഒരുക്കങ്ങളും നടത്തിയാണ് ട്രംപ് അനുയായികൾ സഭയിലേക്കു അതിക്രമിച്ചു കയറിയത്. എന്നാൽ ട്രംപിനെതിരേ ശക്തമായ ഒരു നടപടിയും എടുക്കാൻ അമേരിക്കൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചില സംസ്ഥാനങ്ങളിലെ കോടതികൾ അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപ് തന്നെ വരുമെന്നാണ് മിക്ക നിരീക്ഷകരും പറയുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നീക്കങ്ങൾ ട്രംപ് നടത്തിയിട്ടും വലിയ വിഭാഗം ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നതു അമേരിക്കൻ ജനാധിപത്യം ഇന്നു നേരിടുന്ന ഭീഷണിയുടെ നേർചിത്രമാണ് നൽകുന്നത്.


ജനാധിപത്യപ്രക്രിയയെയും ജനാഭിലാഷത്തെയും അട്ടിമറിക്കുന്ന ഈയൊരു ആഗോള പ്രവണത ഇന്ത്യയിലും തലയുയർത്തുകയാണോ എന്ന ഭീതി കുറേക്കാലമായി നിലനിൽക്കുന്നതാണ്. അതിനുള്ള പ്രധാന കാരണം കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണകക്ഷിയും മുഖ്യ രാഷ്ട്രീയ കക്ഷിയുമായി സ്ഥാനം പിടിച്ചിരിക്കുന്ന ബി.ജെ.പിയുടെ ഏകാധിപത്യ നീക്കങ്ങളും വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങളെ കർശനമായ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള അവരുടെ ശ്രമങ്ങളുമാണ്. പാർലമെന്റിനെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി നിയമങ്ങൾ പാസാക്കിയെടുക്കുന്നത് പതിവായി മാറിയിരിക്കുന്നു. നിലവിലെ സഭയുടെ അവസാനത്തെ ശീതകാല സമ്മേളനത്തിൽ അതിന്റെ ഏറ്റവും നഗ്നമായ പ്രകടനമാണു നടന്നത്. നൂറ്റിഅമ്പതോളം അംഗങ്ങളെ പുറത്താക്കിക്കൊണ്ടാണ് സഭാസമ്മേളനം നടത്തിയത്. പ്രതിപക്ഷത്ത് അംഗങ്ങൾ ഇല്ലെങ്കിലും ഇന്ത്യൻ നിയമസംഹിതയിലെ സുപ്രധാ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago