ആർടിഎ, ദുബൈ പൊലിസ്, നോൾ കാർഡ്; വ്യാജ ലിങ്കുകളിലൂടെ പണം നഷ്ടപ്പെട്ടത് നിരവധി പ്രവാസികൾക്ക്
ആർടിഎ, ദുബൈ പൊലിസ്, നോൾ കാർഡ്; വ്യാജ ലിങ്കുകളിലൂടെ പണം നഷ്ടപ്പെട്ടത് നിരവധി പ്രവാസികൾക്ക്
ദുബൈ: ദുബൈയിലെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ വ്യാജ പകർപ്പ് വഴി നിരവധി പേരുടെ പണം തട്ടിയതായി റിപ്പോർട്ട്. ആർടിഎ, ഗ്ലോബൽ വില്ലേജ്, ദുബൈ പൊലിസ് തുടങ്ങി ജനങ്ങൾ പണമിടപാട് നടത്തുന്ന ഗവർമെന്റ് സൈറ്റുകളുടെ വ്യാജ പകർപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നോൾ കാർഡ് റീചാർജിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
ദുബൈ പൊലിസിന്റെ പേരിൽ വ്യാജ എസ്എംഎസിനോടൊപ്പം ലിങ്ക് അയച്ചതാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വരുന്ന മെസ്സേജിൽ പിഴ അടക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്ക് വഴി കയറി പണമടക്കുമ്പോഴാണ് പണം തട്ടിപ്പുകാരുടെ കയ്യിൽ എത്തുന്നത്. ട്രാഫിക് പിഴകളുടെ നോട്ടീസ് എസ്എംഎസായി ലഭിച്ചാൽ പൊലിസിൽ വിളിച്ചു നിജ സ്ഥിതി ബോധ്യപ്പെടണമെന്നു പൊലിസ് അറിയിച്ചു.
നോൾ കാർഡിന്റെ റീച്ചാർജിന്റെ പേരിലാണ് മറ്റൊരു തട്ടിപ്പ്. ആർടിഎയ്ക്കു സമാനമായി ലോഗോ പതിപ്പിച്ച വ്യാജസൈറ്റുകൾ വഴി ലക്ഷക്കണക്കിനു രൂപയാണ് തട്ടിപ്പുകാർ അപഹരിച്ചത്. ഗ്ലോബൽ വില്ലേജിന്റെ വ്യാജ സൈറ്റുകൾ സൃഷ്ടിച്ചും ഇത്തരത്തിൽ തട്ടിപ്പു നടക്കുന്നു.
പണം നഷ്ടമാകുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ് എന്നാണ് റിപ്പോർട്ട്. ട്രാഫിക് പിഴ ലഭിക്കുമ്പോൾ പേടിച്ച് അപ്പോൾ തന്നെ നൽകിയ ലിങ്കിൽ കയറി അടക്കുന്നതാണ് പ്രവാസികൾ ഇതിൽ കൂടുതലായി കുടുങ്ങാൻ കാരണം. പിഴ ലഭിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാനുള്ള പ്രവാസികളുടെ വിമുഖതയും തട്ടിപ്പിനിരയാകാൻ കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."