കുഞ്ഞു കൈകളാല്‍ വെള്ളക്കൊടി ഉയര്‍ത്തിയിട്ടും കരുണ കാണിച്ചില്ല; പേരക്കുട്ടിയുടെ മുന്നില്‍ വെച്ച് വല്ലിമ്മയെ വെടിവെച്ചു കൊന്ന് ഇസ്റാഈല്‍ സൈനികന്
കുഞ്ഞു കൈകളാല്‍ വെള്ളക്കൊടി ഉയര്‍ത്തിയിട്ടും കരുണ കാണിച്ചില്ല; പേരക്കുട്ടിയുടെ മുന്നില്‍ വെച്ച് വല്ലിമ്മയെ വെടിവെച്ചു കൊന്ന് ഇസ്റാഈല്‍ സൈനികന്
ഗസ്സ മുനമ്പില്‍ നിന്നും സുരക്ഷിതമായ ഇടം തേടിയുള്ള യാത്രയിലായിരുന്നു ആ സംഘം. അവര്‍ക്കു മുന്നിലാണ് അവനും അവന്റെ വല്ലിയമ്മയും നടന്നിരുന്നത്. ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനായി കുഞ്ഞുകൈകളില്‍ വെള്ളപ്പതാകയും ഉയര്‍ത്തിപ്പിടിച്ചിരുന്നു അവന്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഒട്ടുമ നിനച്ചിരിക്കാതെ ഏതോ മറക്കപ്പുറത്തു നിന്നെത്തിയ ഒരു വെടിയുണ്ട അവന്റെ മുന്നിലിട്ട് അവന്റെ വല്ലിമ്മയുടെ ജീവന് കവര്‍ന്നു.
നവംബര്‍ 12ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. പാല റാഷിദ് അബ്ദ് അല്‍ അഥി ഗസ്സ സിറ്റിക്ക് സമീപത്തെ അല്‍ റിമാലിലേക്കുള്ള യാത്രയായിരുന്നു. പേരമകന്റെ കൈകള്‍ മുറുകെ പിടിച്ചാണ് അവര്‍ നടന്നിരുന്നത്. അതിനിടക്കാണ് എഹ്ങുനിന്നെന്നറിയാതെ വെടിയുണ്ട അവര്‍ക്കു മേല്‍ പതിക്കുന്നത്. ഒളിസങ്കേതത്തില്‍ നിന്ന് ഇസ്റാഈല്‍ സൈനികന് തൊടുത്ത ഒരൊറ്റ വെടിയുണ്ടയാണ് അവരുടെ ജീവനെടുക്കുന്നത്. അടുത്ത കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അവര്‍ അവരെ കൊന്നു.ആ തെമ്മാടികള്‍ അവരെ കൊന്നു എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."