കര്‍ണാടകയില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കാം; അപേക്ഷ ഫെബ്രുവരി 10 വരെ
കര്‍ണാടകയില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കാം; അപേക്ഷ ഫെബ്രുവരി 10 വരെ
ബാച്ചിലര്‍ തലത്തിലെ പ്രഫഷനല്‍ കോഴ്‌സ് 2024 പ്രവേശനത്തിനുള്ള വിജ്ഞാപന 'കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റി' പുറപ്പെടുവിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി കേരളത്തിലെ കുട്ടികള്‍ക്കും ചില കോഴ്‌സുകളില്‍ പ്രവേശനമുണ്ട്.
സര്‍ക്കാര്‍, സര്‍വകലാശാല, സ്വകാര്യ അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയിലെ ഒന്നാം വര്‍ഷ ഫുള്‍-ടൈം എഞ്ചിനീയറിങ്/ ടെക്‌നോളജി/ നാച്യുറോപ്പതി ആന്‍ഡ് യോഗ/ ബി- ഫാര്‍മ/ ഫാര്‍മ- ഡി/ അഗ്രികള്‍ച്ചറല്‍/ വെറ്ററിനറി/ ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളിലെ പ്രവേശനാര്‍ഹത നിര്‍ണയിക്കുന്നതിന് ഏപ്രില്‍ 18, 19 തീയതികളില്‍ ഒ.എം.ആര്‍ ശൈലിയില്‍ പൊതു പ്രവേശന പരീക്ഷ നടത്തും. വെബ്‌സൈറ്റ്: https://kea.kar.nic.in.
എഞ്ചിനീയറിങ്, മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദം തുടങ്ങി എല്ലാ കോഴ്‌സുകളിലെയും പ്രവേശനത്തിന് പൊതുവായ ഒറ്റ അപേക്ഷ മതി. നീറ്റ്- യു.ജി 2024 ഫലം വരുമ്പോള്‍, ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് റോള്‍ നമ്പറും റാങ്കും അപ് ലോഡ് ചെയ്യാന്‍ അവസരം ലഭിക്കും. കര്‍ണാടകയ്ക്ക് പുറത്തുള്ളവര്‍ക്ക് എഞ്ചിനീയറിങ് കൈവഴിയില്‍ പ്രവേശനമില്ല. അവര്‍ക്കു സംവരണാര്‍ഹതയുമില്ല.
മെഡിക്കല്‍, ഡെന്റല്‍, ആയൂര്‍വേദം, യൂനാനി, ഹോമിയോപ്പതി കോഴ്‌സ് പ്രവേശനം തേടുന്ന കര്‍ണാടകയ്ക്ക് പുറത്തുള്ളവരും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം നീറ്റി- യു.ജി 2024 വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ബി.ആര്‍ക്കിന് നാറ്റ-2024 സ്‌കോര്‍ വേണം. പ്രവേശനയോഗ്യതയടക്കം സമഗ്രവിവരങ്ങളുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വെബ്‌സൈറ്റിലുണ്ട്. ഫെബ്രുവരി 10നു രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
ഹെല്‍പ്പ്‌ലൈന്‍: 080 23460460. [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."