മില്‍മ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലത്തിന് സ്റ്റേ ഇല്ല; ഹരജിയില്‍ സുപ്രിംകോടതി നോട്ടിസ്
മില്‍മ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലത്തിന് സ്റ്റേ ഇല്ല; ഹരജിയില്‍ സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് ഭരണസമിതിയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസ് നല്‍കിയത്. കേരള സര്‍ക്കാരിനും ഹരജിയിലെ എതിര്‍കക്ഷികള്‍ക്കുമാണ നോട്ടിസ്.
അതേസമയം, പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് തടയണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഭരണസമിതി എടുക്കുന്ന ഏത് തീരുമാനവും സുപ്രിംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വട്ടപ്പാറ ചന്ദ്രന് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
മില്‍മ തിരുവനന്തപുരം യൂണിയന് തെരഞ്ഞെടുപ്പും ചെയര്‍ പേഴ്സണ്‍ ആയി മണി വിശ്വനാഥിനെ തെരഞ്ഞെടുത്തതും സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിലും സുപ്രിംകോടതി കേസിലെ എതിര് കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. ഹരജി മൂന്നാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."