HOME
DETAILS

മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടലിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയി, യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

  
backup
January 12 2024 | 09:01 AM

men-who-assaulted-interfaith-couple-in-karnataka-charged-with-gangrape

മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടലിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയി, യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ബംഗളൂരു: മിശ്രവിവാഹിതരെന്നറിഞ്ഞ് ദമ്പതികൾ താമസിക്കുന്ന ഹോട്ടലിൽ അതിക്രമിച്ചു കയറി അവരെ തട്ടിക്കൊണ്ടു പോയി. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. കർണാടകയിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി രേഖപ്പെടുത്തിയതായി പൊലിസ് അറിയിച്ചു. ഏഴ് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മർദിച്ചെന്നും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.

ജനുവരി എട്ടിന് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് മുറിയില്‍ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഹോട്ടല്‍മുറിക്ക് മുന്നിലെത്തി പ്രതികള്‍ കതകില്‍ മുട്ടുന്നത് വൈറലായ വീഡിയോയില്‍ കാണാം. യുവാവും യുവതിയും ഹോട്ടലിലേക്ക് കയറുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ചാണ് അക്രമി സംഘം എത്തിയത്.

യുവാവ് വാതില്‍ തുറന്നതോടെ സംഘം മുറിക്കുള്ളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പിന്നാലെ യുവതിക്ക് നേരേ തിരിഞ്ഞെങ്കിലും ഇവര്‍ ബുര്‍ഖ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവതിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. മുറിയിലുണ്ടായിരുന്ന യുവാവിനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും കാണാം. പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അക്രമികള്‍ വീണ്ടും തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

പിന്നീട് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഇരുവരെയും ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി മര്‍ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം 500 രൂപ നല്‍കി യുവതിയോട് ഭര്‍ത്താവിന്റെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും പൊലിസ് പറയുന്നു.

പ്രതികള്‍ ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും ഇതുവരെ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അറിവില്ലെന്നും എന്നാല്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago