യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നിലത്തുവീണ പ്രവര്‍ത്തകയെ ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചുകീറി
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നിലത്തുവീണ പ്രവര്‍ത്തകയെ ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചുകീറി
കണ്ണൂര്‍: രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പൊലിസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെതിരെയായിരുന്നു പൊലിസിന്റെ അതിക്രമം.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച പൊലിസ്, ഇവരുടെ വസ്ത്രം വലിച്ചുകീറി. കൈക്ക് പരുക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന് പൊലിസ് തയ്യാറായില്ല.
കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."