നൂറുകൂട്ടം പലഹാരങ്ങളൊരുക്കി മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍
മങ്കട: രുചിയേറുന്ന 100 കൂട്ടം പലഹാരങ്ങളുടെ പ്രദര്‍ശന സ്റ്റാളൊരുക്കി മങ്കട പള്ളിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യദിനാഘോഷം.
പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകളിലെ വിദ്യാര്‍ഥികളാണ് രുചിഭേദങ്ങളും, വിഭവാധിക്യവും കൊണ്ടു ആകര്‍ഷകമായ ഭക്ഷ്യമേളക്കു കളമൊരുക്കിയത്. വീട്ടില്‍ നിന്നാണ് വിശിഷ്ട തരം പലഹാരങ്ങള്‍ പാചകം ചെയ്തു സ്കൂളിലെത്തിച്ചത്. ഉദ്ഘാടനം സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി മന്‍സൂര്‍ നിര്‍വഹിച്ചു.
ഹയര്‍ സെക്കന്‍ഡറിയിലെ പത്തു ബാച്ചുകള്‍ മേളയില്‍ പങ്കെടുത്തു. അപ്പം, പത്തിരി, ഇഡ്ഢലി, ദോശ, തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ക്കു പുറമേ പ്രത്യേക തരം കലത്തപ്പങ്ങള്, കിളിക്കൂട്, കിഴി, ബനാനകേക്ക്, ചട്ടി പത്തിരി, ചിക്കന്‍ വടകള്‍, ബ്രഡ് കേക്ക്, കോക്കനട്ട് ബനാന സ്വീറ്റ്, കരാവട, പൂവട, ഓട്ട്സ് കേക്ക്, ശര്ക്കരകേസടി, പാല്കേസടി തുടങ്ങിയവയും കപ്പപ്പൊരി, ചക്കപ്പൊരി അരിനുറുക്കു എന്നിവയും പ്രദര്‍ശനത്തിനെത്തി.
പി.ടി.എ ഭാരവാഹികള്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."