തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ഈ നഗരം
ദുബൈ:ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാര്‍ നല്‍കുന്ന അവലോകനങ്ങളും റേറ്റിങുകളും ഗുണനിലവാരവും അടിസ്ഥാനമാക്കി അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് നടത്തിയ പഠനത്തിൽ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ദുബൈ നഗരം തെരഞ്ഞെടുക്കപ്പെട്ടു. അവധിക്കാല വിനോദയാത്രകള്‍ ഒരുക്കുന്നവരുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രം ദുബൈ ആണെന്ന് ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈ ഈ ബഹുമതി നിലനിര്‍ത്തുന്നത്.
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ചരിത്രവും ആധുനിക സംസ്‌കാരവും ഇഴചേരുന്ന നഗരം ഉല്ലാസത്തിനും ലോകോത്തര ഷോപ്പിങ് അനുഭവങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും കേളികേട്ടതാണ്.
2024ലെ ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡില്‍ ദുബൈ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഈ അംഗീകാരം നേടുന്ന ആദ്യത്തെ നഗരമായി ദുബൈ മാറിയെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഒരു കാലത്ത് അപ്രാപ്യമെന്ന് കരുതിയ സ്വപ്‌ന നേട്ടമാണ് ടൂറിസം രംഗത്ത് ദുബൈ കൈവരിച്ചതെന്നും ഷെയ്ഖ് മുഹമ്മദിന്റെ ദര്‍ശനാത്മക നേതൃത്വത്തിന് നന്ദിയെന്നും ഷെയ്ഖ് ഹംദാന്‍ കുറിച്ചു.
ലോകത്തിലെ മികച്ച മൂന്ന് ആഗോള സാമ്പത്തിക നഗരങ്ങളിലൊന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായി ദുബൈയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ വര്‍ഷം ദുബൈ സാമ്പത്തിക അജണ്ടയുടെ ഭാഗമായി ഡി33 പദ്ധതിക്ക് ഷെയ്ഖ് മുഹമ്മദ് രൂപംനല്‍കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്തോനേഷ്യയിലെ ബാലി, യുകെയിലെ ലണ്ടന്‍ നഗരങ്ങളാണ് രണ്ടും മൂന്നു സ്ഥാനങ്ങളില്‍. യൂറോപ്പ്, ഏഷ്യന്‍ നഗരങ്ങള്‍ക്കാണ് റാങ്കിങില്‍ ആധിപത്യം. ന്യൂഡല്‍ഹി നഗരം 11ാം സ്ഥാനം കരസ്ഥമാക്കി.
2024ലെ ഏറ്റവും ജനപ്രിയമായ 20 യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍
-ദുബായ്, യു.എ.ഇ
-ബാലി, ഇന്തോനേഷ്യ
-ലണ്ടന്‍, യുകെ
-ഹനോയ്, വിയറ്റ്‌നാം
-റോം, ഇറ്റലി
-പാരീസ്, ഫ്രാന്‍സ്
-കാന്‍കണ്‍, മെക്‌സിക്കോ
-മാരാക്കേച്ച്, മൊറോക്കോ
-ക്രീറ്റ്, ഗ്രീസ്
-ഹോയി ആന്‍, വിയറ്റ്‌നാം
-ന്യൂഡല്‍ഹി, ഇന്ത്യ
-ഇസ്താംബുള്‍, തുര്‍ക്കി
-കുസ്‌കോ, പെറു
-ബാഴ്‌സലോണ, സ്‌പെയിന്‍
-ബാങ്കോക്ക്, തായ്‌ലാന്‍ഡ്
-ഡൊമിനിക്കന്‍ റിപബ്ലിക്ക്
-പ്‌ലായ ഡെല്‍ കാര്‍മെന്‍, മെക്‌സിക്കോ
-ഫുക്കറ്റ്, തായ്ലന്‍ഡ്
-ഹുര്‍ഘദ, ഈജിപ്ത്
-മാഡ്രിഡ്, സ്‌പെയിന്‍.
Content Highlights:The city has been named the world's top tourist destination for the third year in a row
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."