പാര്‍ട്ടി തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ല; പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമാക്കി; തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ലെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചുവെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ആന്‍ എജുക്കേഷന്‍ ഫോര്‍ റിത എന്നാണ് പുസ്തകത്തിന്റെ പേര്.
പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബീയിങ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി എന്ന അദ്ധ്യായത്തിലാണ് തുറന്നു പറച്ചില്‍.
'1982 നും 1985 നും ഇടയില്‍ പ്രകാശായിരുന്നു പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാന്‍ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.ഡല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തു. എന്നാല്‍, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് അങ്ങനെ പലതവണ ഉണ്ടായി രൂക്ഷമായി. ദുഷ്ടലാക്കോടെ മാദ്ധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാവാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാന്‍ നേരിടേണ്ടിവന്നു' - ബൃന്ദ പുസ്തകത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."