വിശപ്പില്ലായ്മയെ നിസാരമാക്കരുത്; ഈ ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം..
വിശപ്പില്ലായ്മയെ നിസാരമാക്കരുത്; ഈ ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം..
എന്തെങ്കിലും രോഗവുമായി പോകുമ്പോള്‍ വിശപ്പുണ്ടോ? വയറിനു പ്രശ്‌നം തോന്നുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കാറില്ലേ.. ഇതൊന്നും വെറുതേ ചോദിക്കുന്നതല്ല.. വിശപ്പില്ലായ്മ പല രോഗങ്ങളുടേയും ലക്ഷണമായതുകൊണ്ടാണ്.. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വിശപ്പില്ലായ്മ കുറച്ചുകാലമായി തുടര്‍ന്നാല്‍ ശരീരത്തിലെ ഏതോ ഒരു തകരാറിലേക്കാണ് ഈ ലക്ഷണം വിരല്‍ ചൂണ്ടുന്നതെന്നു വേണം കരുതാന്‍. താഴെ പറയുന്ന രോഗങ്ങളുള്ളവര്‍ക്ക് അതിന്റെ ലക്ഷണമായി വിശപ്പില്ലായ്മ തോന്നാം
- വയറിനും കുടലിനുമുള്ള പ്രശ്‌നങ്ങള്‍
ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ എന്നിങ്ങനെ ദഹനനാളിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാകും.
- തൈറോയ്ഡ് തകരാര്‍
ചയാപചയത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കാണ് തൈറോയ്ഡ് ഗ്രന്ഥി വഹിക്കുന്നത്. ഇതിനുള്ള തകരാര്‍ ചയാപചയ പ്രക്രിയയുടെ താളം തെറ്റിക്കുകയും വിശപ്പില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
- മാനസികാരോഗ്യം
വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വിശപ്പില്ലായ്മ ഉണ്ടാക്കുന്നത് സാധാരണമാണ്.
- നിരന്തരമായ അണുബാധ
ക്ഷയം, എയ്ഡ്‌സ് പോലുള്ള ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളും അണുബാധകളും വിശപ്പില്ലായ്മയിലേക്ക് നയിക്കാം. ജലദോഷം, പനി, ചുമ, അല്ലെങ്കില്‍ വൈറല്‍ അണുബാധ എന്നിവയും വിശപ്പിനെ ബാധിക്കുന്ന അസുഖങ്ങളാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, സൈനസ്, മൂക്കിലെ തിരക്ക് എന്നിവ മണവും രുചിയും തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
- അര്‍ബുദം
വയറിനെയും പാന്‍ക്രിയാസിനെയും ദഹനസംവിധാനത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുത്താറുണ്ട്.
- മരുന്നുകള്‍
റേഡിയോ തെറാപ്പി, കീമോതെറാപ്പി, പെരിറ്റോണിയല്‍ ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ പോലെ ആന്റിബയോട്ടിക്കുകള്‍, ആന്റി ഹൈപ്പര്‍ടെന്‍സിവ്, ഡൈയൂററ്റിക്‌സ്, സെഡേറ്റീവ്‌സ് തുടങ്ങിയ മരുന്നുകളും വിശപ്പ് കുറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."