HOME
DETAILS

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി നേടാം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി കൈനിറയെ അവസരങ്ങള്‍; 1.5 ലക്ഷം വരെ ശമ്പളം

  
backup
January 13 2024 | 06:01 AM

kerndra-sahithya-academy-new-recruitment-for-tenth-plus-two-degree-aspirants

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി നേടാം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി കൈനിറയെ അവസരങ്ങള്‍; 1.5 ലക്ഷം വരെ ശമ്പളം

സാഹിത്യ അക്കാദമിക്ക് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേന്ദ്ര സാഹിത്യ അക്കാദമി ഇപ്പോള്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് തുടങ്ങി പത്തോളം ഒഴിവുകളിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം നഷ്ടപ്പെടുത്തരുത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. തപാല്‍ വഴി അപേക്ഷ നല്‍കി ജോലി നേടാം. ഫെബ്രുവരി 4നുള്ളില്‍ അപേക്ഷിക്കണം.

തസ്തിക& ഒഴിവ്
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ സ്ഥിര ജോലി.
ന്യൂഡല്‍ഹി, മുംബൈ, ബെംഗലുരു നഗരങ്ങളിലാണ് ഒഴിവുള്ളത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് കം- ടെലിഫോണ്‍ ഓപ്പറേറ്റര്‍, സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്
എന്നീ തസ്തികകളിലായി ആകെ 10 ഒഴിവുകളാണുള്ളത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 02 ഒഴിവ്.
ജൂനിയര്‍ ക്ലര്‍ക്ക്: 02 ഒഴിവ്.
റിസപ്ഷനിസ്റ്റ് കം- ടെലിഫോണ്‍ ഓപ്പറേറ്റര്‍: 01 ഒഴിവ്.
സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ്: 02 ഒഴിവ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ: 01 ഒഴിവ്.
പബഌക്കേഷന്‍ അസിസ്റ്റന്റ്: 01 ഒഴിവ്.
പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്: 01 ഒഴിവ്.

പ്രായപരിധി
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 30 വയസ്സ്.
ജൂനിയര്‍ ക്ലര്‍ക്ക്: 30 വയസ്സ്.
റിസപ്ഷനിസ്റ്റ് കം- ടെലിഫോണ്‍ ഓപ്പറേറ്റര്‍: 30 വയസ്സ്.
സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ്: 40 വയസ്സ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ: 35 വയസ്സ്.
പബഌക്കേഷന്‍ അസിസ്റ്റന്റ്: 35 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത

പബ്ലിക്കേഷന്‍ അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം /തത്തുല്യം. പ്രന്റിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്രിന്റിംഗില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യങ്ങളിലും നല്ല അറിവ് സാഹിത്യ സാമഗ്രികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം.

സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം /തത്തുല്യം

പുസ്തകങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ വില്‍പ്പന രീതികളെക്കുറിച്ചും അറിവ്.

ഗവണ്മെന്റ് പബ്ലിഷിംഗ് ഹൗസിലോ അല്ലെങ്കില്‍ ഡിസ്ട്രിബൂഷന്‍ അജന്‍സിയിലോ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവരാകണം.

പുസ്തക പ്രസിദ്ധീകരണത്തില്‍ ഡിപ്ലോമ.

ഒരു പ്രിന്റിംഗ് പ്രസിലോ പ്രസിദ്ധീകരണത്തിലോ 5 വര്‍ഷത്തെ പരിചയം . അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഇന്ത്യന്‍ ഭാഷകളെക്കുറിച്ചുള്ള നല്ല അറിവും സാഹിത്യ വസ്തുക്കള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവുമുണ്ടായിരിക്കണം.

പ്രൂഫ് റീഡര്‍ കം ജനറല്‍ അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം /തത്തുല്യം , ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഹിന്ദിയില്‍ പ്രൂഫ് റീഡ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് /ഹിന്ദി ഭാഷയില്‍ പ്രാവീണ്യമുള്ളവരാവണം.

കമ്പ്യൂട്ടര്‍ അപ്പ്‌ലിക്കേഷനില്‍ അറിവുള്ളവരാവണം.

പ്രൂഫ്‌റീഡറായി 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാവണം.

റിസപ്ഷനിസ്റ്റ് കം ടെലിഫോണ്‍ ഓപ്പറേറ്റര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവരാകണം.

ഇംഗ്ലീഷ് /ഹിന്ദി ഭാഷയില്‍ പ്രാവീണ്യമുള്ളവരാവണം.EPABX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാവണം.

വ്യക്തമായ ശബ്ദവും പ്രസന്നമായ പെരുമാറ്റവും.

ജൂനിയര്‍ ക്ലര്‍ക്ക്
12ാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ടൈപ്പിങ് വേഗത ഇംഗ്ലീഷില്‍ 35 W/m , അല്ലെങ്കില്‍ ഹിന്ദിയില്‍ 30 W/m.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിവ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ തത്തുല്ല്യം.

അപേക്ഷ
മേല്‍ പറഞ്ഞ പത്ത് തസ്തികകളിലേക്കും എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാം.

അടുത്തിടെ എടുത്ത സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, സ്വയം സാക്ഷ്യപ്പെടത്തിയ രേഖകളുടെ പകര്‍പ്പുകളും സഹിതം മൂഴുവന്‍ വിവരങ്ങളും നല്‍കുന്ന അപേക്ഷ ഫോറം താഴെ പറയുന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്, രജിസ്‌റ്റേഡ് തപാല്‍ മുഖേന 30 ദിവസത്തിനകം അയക്കണം.

Application for the post of_ / Location preference_''

വിലാസം
Secretary, Sahithya Academi, Rabindra Bhavan, 35 Ferozeshah Road, New Delhi- 110001.

അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
അപേക്ഷ ഫോം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago