മകരവിളക്ക്; ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പൊലിസുകാരെ നിയോഗിച്ചു
ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പൊലിസുകാരെ
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പൊലിസ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതല്‍ പേരെ വിന്യാസിച്ചിട്ടുള്ളത്.
അതേസമയം സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയര്‍ഫോഴ്‌സിന്റെ 35 സ്ട്രക്ചര്‍ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് സ്ട്രക്ചര്‍ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളില്‍ 24 മണിക്കൂറും ഇവര്‍ സജ്ജരായിരിക്കും. സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെയും ആപ്ത മിത്ര വൊളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് സ്ട്രക്ചര്‍ ടീമിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."