HOME
DETAILS
MAL
പഴയ സ്റ്റാന്‍ഡിന് പിറകില്‍ മാലിന്യം ചീഞ്ഞുനാറുന്നു
backup
August 16 2016 | 20:08 PM
കൊയിലാണ്ടി : പഴയ സ്റ്റാന്‍ഡിന് പിറകില്‍ മാലിന്യം കുന്നുകൂടി ചീഞ്ഞുനാറുന്നു. മൃഗാശുപത്രിക്ക് പിന്നിലെ കച്ചവടക്കാര്‍ക്കും ഇതുവഴിപോകുന്നവര്‍ക്കും മാലിന്യം ഏറെ ദുരിതം ഉണ്ടാക്കുന്നു. പട്ടികളും പക്ഷികളും ജീര്‍ണ്ണിച്ച മാലിന്യം സമീപത്തെ കടകള്‍ക്ക് മുന്നിലേക്ക് നീക്കുന്നത് വ്യാപാരികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മൂക്കുപൊത്തിയാണ് ഈ വഴിയിലൂടെ ആളുകള്‍ കടന്നുപോകുന്നത്. ദിവസങ്ങളോളമായി മാലിന്യം മഴയില്‍ കുതിര്‍ന്ന് റോഡിലേക്ക് വ്യാപിക്കുന്നു. ഇത് പകര്‍ച്ച വ്യാധികള്‍ക്കു കാരണമാകുന്നുണ്ട്. നഗരസഭാ അധികൃതര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."