നിയമസഹായം തേടിയ യുവതിയെ പീഡിപ്പിച്ചു: പി.ജി.മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി
കൊച്ചി: ബലാത്സംഗക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയാണു നോട്ടിസിറക്കിയത്. കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നല്കിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണു നടപടി.
കീഴടങ്ങാന്‍ പത്തുദിവസത്തെ സമയമായിരുന്നു ഹൈക്കോടതി അനുവദിച്ചത്. പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടത്. റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയിലാണു പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മനുവിനെതിരെ കേസെടുത്തത്. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.
ഓഫിസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി.
നിയമസഹായം തേടിയ യുവതിയെ പീഡിപ്പിച്ചു: പി.ജി.മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."