HOME
DETAILS

മോദിയേയും ബി.ജെ.പിയേയും സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല; വേദന ഞങ്ങള്‍ക്ക് മനസിലാകും: രാഹുല്‍ ഗാന്ധി

  
backup
January 14 2024 | 14:01 PM

we-will-understand-the-pain-rahul-gandh

ഇംഫാല്‍: മോദിയേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാലില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന തങ്ങള്‍ക്ക് മനസ്സിലാകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സംസ്ഥാനത്ത് സമാധാനം തിരികെകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി. 'മണിപ്പൂരിലെ ജനങ്ങളുടെ നഷ്ടങ്ങളും വേദനകളും ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. നിങ്ങളുടെ വേദന പങ്കുവെക്കാനാണ്. ഐക്യത്തിന്റേയും ഒത്തൊരുമയുടേയും പുതിയൊരു ഇന്ത്യയെക്കുറിച്ച് പറയാനാണ്. ഞങ്ങള്‍ ഉറപ്പുനല്‍കുന്നു, നിങ്ങള്‍ക്ക് നഷ്ടപ്പെട്ട, വിലപ്പെട്ടവയൊക്കെയും തിരികെ നല്‍കും. മണിപ്പൂരിലെ ഐക്യവും സമാധാനവും തിരികെ കൊണ്ടുവരും', രാഹുല്‍ ഗാന്ധി പറഞ്ഞു.

'ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം മണിപ്പൂരിലെ മൂല്യമേറിയതൊക്കെയും നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. ഭരണം തകിടം മറിഞ്ഞ, ക്രമസമാധാനം തകര്‍ന്ന ഇടമാണ് മണിപ്പൂര്‍. മണിപ്പൂര്‍ വിഭജിക്കപ്പെട്ടു. എല്ലായിടത്തും വിദ്വേഷം പരത്തി. നിരവധി ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. കണ്‍മുമ്പില്‍ വെച്ച് പ്രിയപ്പെട്ടവര്‍ ഇല്ലാതെയായി. ഇനിയും നിങ്ങളെ കൈ ചേര്‍ത്തു പിടിക്കാനോ പ്രധാനമന്ത്രി വന്നിട്ടില്ല' ഇത് ലജ്ജാകരമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മോദിയേയും ബി.ജെ.പിയേയും സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല; വേദന ഞങ്ങള്‍ക്ക് മനസിലാകും: രാഹുല്‍ ഗാന്ധി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago