HOME
DETAILS

പ്രതിഷേധങ്ങളെ ബൂട്ടിട്ട് ചവിട്ടുന്ന പൊലിസ്

  
backup
January 14 2024 | 18:01 PM

police-kicking-protests

പ്രതിപക്ഷ യുവജന സംഘടനകളുടെ സമരങ്ങളെ പൊലിസും ഭരണകൂടവും തെരുവിൽ അടിച്ചമർത്തുന്നത് ജനാധിപത്യമര്യാദകളുടെ സർവസീമകളും ലംഘിച്ചാണോയെന്ന ആശങ്ക ഉയരുന്നുണ്ട്. ഭരിക്കുന്നവരുടെ സർവാധികാരപ്രയോഗത്തെ എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എം.ടി പ്രത്യേകിച്ച് ഏതെങ്കിലും അധികാരികളുടെ പേര് പറയാത്തതിനാൽ ചിലർ സ്വന്തം തല തപ്പാതെ മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുകയാണുണ്ടായത്. സർവാധിപത്യത്തെയും വ്യക്തിപൂജയെയുംപറ്റി എം.ടി പ്രസംഗിച്ചത് ആരെപ്പറ്റിയാണെന്നത് സംബന്ധിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ പറഞ്ഞത് കോൺഗ്രസിനെയും കേരളത്തിൽ വളർന്നുവരുന്ന ബി.ജെ.പിയെയും പരാമർശിക്കാതെ ഇടതുപക്ഷത്തെ ഇക്കാര്യം ഓർമിപ്പിച്ചത് അവരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുമെന്നാണ്.


എം.ടി തുടങ്ങിവച്ച വിമർശനങ്ങൾ മറ്റുള്ളവർ ഏറ്റെടുത്തിട്ടും ആത്മപരിശോധനയ്ക്കില്ലാതെ തെരുവുകളിൽ ലാത്തിമുനയിലൂടെ സർവാധികാരത്തിന് ശ്രമം നടത്തുകയാണോ സർക്കാരെന്ന് സംശയിപ്പിക്കുന്നതാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയ്ക്ക് നേരെ പൊലിസ് നടത്തിയ അതിക്രമം. സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തക റിയയെ തെരുവിൽ വലിച്ചിഴയ്ക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തിട്ടും പൊലിസിന്റെ കലി അടങ്ങിയില്ല. നിലത്തുവീണ അവരുടെ മുടിയിൽ ബൂട്ടിട്ട് ചവിട്ടി വലിച്ചിഴച്ചു. പെൺകുട്ടിയുടെ മുടിയിൽ വനിതാ പൊലിസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യം ഞെട്ടലുളവാക്കുന്നതാണ്. സമീപകാല സമരചരിത്രത്തിലൊന്നും ഇത്ര ആശങ്കപ്പെടുത്തുന്ന ഒരു ചിത്രം കാണാനിടയായിട്ടില്ല. വേദനിക്കുന്നുണ്ടെന്നും മുടിയിൽ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാൻ പൊലിസ് തയാറായില്ല. പരുക്കേറ്റ് അവർ ഏറെ നേരം റോഡിൽ കിടന്നു. എത്ര മനുഷ്യത്വരഹിതമായിരുന്നു ഈ നടപടി. നീതിപാലിക്കുന്ന രീതികണ്ട് നടുങ്ങിപ്പോയെന്നാണ് എം. ലീലാവതി കുറിച്ചത്. മലയാളികൾ ഊറ്റംകൊള്ളുന്ന മാനവികതയും മനുഷ്യത്വവുമെല്ലാം കാക്കിധരിച്ചവർ എന്തിനിങ്ങനെ ചവിട്ടിമെതിക്കുന്നു?


സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും പരാതികൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ നവകേരള സദസ് കൊടിയിറങ്ങിയപ്പോൾ തെരുവിലെ സംഘർഷങ്ങളും അസ്വാസ്ഥ്യങ്ങളും അവസാനിച്ചുവെന്ന് കരുതിയിരുന്നുവെങ്കിലും ഓരോ ദിവസവും കേരളത്തിലെ രാഷ്ട്രീയമണ്ഡലം കലുഷിതമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ. രാഷ്ട്രീയവിരോധത്തിന്റെ പേരിലാണെങ്കിലും ഇടതുപക്ഷം നേതൃത്വം നൽകുന്ന ഒരു സർക്കാർ സമരങ്ങളെ ഇങ്ങനെ അടിച്ചമർത്തുന്നത് വിരോധാഭാസമാണ്.


കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷ യുവജന സംഘടനകളുടെ ഒട്ടനവധി സമരങ്ങൾക്ക് കേരളം സാക്ഷ്യംവഹിച്ചിരുന്നു. ആ സമരത്തിന്റെയൊക്കെ വിളവെടുപ്പാണ് ഏഴുവർഷംമുമ്പ് ഇടതുസർക്കാരിനെ അധികാരത്തിലേറ്റിയതിലെ ഒരു ഘടകവും. എന്നാൽ രണ്ടാംപിണറായി സർക്കാർ ജനകീയ സമരങ്ങളോട് എന്തിനാണിങ്ങനെ അസഹിഷ്ണുത കാട്ടുന്നത് എന്ന ചോദ്യം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഈ ചോദ്യം പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഉയരുന്നത്.


അധികാരഭ്രമത്തിൽനിന്ന് ഭരണാധികാരികൾ മോചിതരായാൽ മാത്രമേ സമരങ്ങളുടെ മുദ്രാവാക്യങ്ങളെ കേൾക്കാൻ അവർക്കാകൂ. ഇത് കേൾക്കാതെ പോയതാണ് കണ്ണൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെയുണ്ടായ പൊലിസ് മർദനം. തങ്ങളുടെ വിധേയത്വം ഭരണത്തിലുള്ളവരോട് മാത്രമാണെന്ന ഉൾചിന്ത പൊലിസുകാർക്കിടയിൽ ഉണ്ടായിരിക്കുന്നു. പ്രതിപക്ഷ സമരങ്ങളൊക്കെ അടിച്ചമർത്താനുള്ളതാണെന്ന പൊതുബോധമാണ് സേനയ്ക്കുള്ളതെന്ന് തോന്നിപ്പോകും. ഇത് അപകടകമാണ്. എന്നാൽ ഇതിന് വളം വച്ചുകൊടുക്കുകയാന് സർക്കാരും ആഭ്യന്തരവകുപ്പും എന്നതാണ് ദൗർഭാഗ്യകരം. നവകേരള സദസ് ആരംഭിച്ചത് മുതൽ കേരളത്തിൽ നടന്ന പൊലിസ് മർദനങ്ങൾ മുമ്പിലുണ്ട്. ക്രമസമാധാന ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥർ മാത്രമല്ല മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർപോലും പ്രതിഷേധക്കാരെ തല്ലിച്ചതക്കാൻ തെരുവിലിറങ്ങി. സ്വന്തം ഗൺമാൻ പ്രതിഷേധക്കാരെ മർദിച്ചപ്പോൾ അതിനെ ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി തന്നെ ഇത്തരക്കാർക്ക് കൊടിപിടിക്കുകയാണ് ചെയ്തത്. ഇതിനു പിന്നാലെ നവകേരള സദസിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രതിപക്ഷ യുവജന നേതാക്കളെ തല്ലിയൊതുക്കിയ പൊലിസുകാർക്ക് ഗുഡ് സർവിസ് എൻട്രി നൽകാനുള്ള തീരുമാനവുമായതോടെ സർക്കാരിന്റെ സമരനിലപാട് വ്യക്തമായി.


കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ പുലർച്ചെ വീട് വളഞ്ഞാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പേരിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്നെത്തിയ പൊലിസ് സംഘം അടൂരിലെ വീട്ടിൽ പുലർച്ചെ 5.30 ഓടെ എത്തി, ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണർത്തി അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ കിടപ്പുമുറിയിൽ വരെ പൊലിസ് പട എത്തി. ഭീകരാന്തരീക്ഷമുണ്ടാക്കുക എന്നതും പൊലിസിന്റെ അജൻഡയായിരുന്നുവെന്ന് സംശയിക്കുന്ന വിധത്തിലായിരുന്നു ചെയ്തികൾ. രാഹുലിനെ തിരുവനന്തപുരത്ത് എത്തിച്ച് റിമാൻഡ് ചെയ്യുന്നതുവരെ പൊലിസ് നാടകം തുടരുകയും ചെയ്തു. തൊട്ടുമുമ്പുള്ള ദിവസങ്ങളിലെല്ലാം പൊലിസിന് മുന്നിലൂടെ നടന്നിട്ടും എന്തിനാണ് പുലർച്ചെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ഈ നടപടിയെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. സമാന അറസ്റ്റും മർദനവുമെക്കെ ഇതിനു മുമ്പും കേരളത്തിൽ നടന്നുവെന്നാണ് ഇടതുപക്ഷ നേതാക്കൾ വിശദീകരിക്കാൻ ശ്രമിച്ചത്. ഇതിനെ ബാലിശവാദങ്ങളായേ കാണാൻ കഴിയൂ. സർക്കാരിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് ഈ നേതാക്കളെങ്കിലും തിരിച്ചറിയണം.


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും റിയക്കുനേരെ നടന്ന അതിക്രമവും സംസ്ഥാനത്തെ പൊലിസ് രാജിന്റെ ഒടുവിലത്തെ പ്രകടനം മാത്രമല്ല. അതിന് പിന്നിൽ സർവാധിപത്യത്തിനൊരുങ്ങുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയകുടിലതകളുണ്ട്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത അതിരുവിട്ടതിന്റെ കൊടിയടയാളംകൂടിയാണത്. ഒട്ടനവധി സമരങ്ങളും പ്രക്ഷോഭങ്ങളും നിണമണിയിച്ച നാടാണ് കേരളം. ആ സമരത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്തതാണ് അർഥപൂർണമായ ജനാധിപത്യവും സമത്വവും. ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ നിഴലുള്ളവർക്കുമാത്രം നീതിയും നിയമവുമെന്ന ജനാധിപത്യവിരുദ്ധതയെ ഈ മണ്ണിൽ വേരാഴ്ത്താൻ അനുവദിക്കരുത്. അത് മലയാളികൾക്ക് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഓർത്താൽ നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago