സമയം തീരുന്നു; കേരള പൊലിസ് എസ്.ഐ പോസ്റ്റിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഡിഗ്രിക്കാര്‍ക്ക് വമ്പന്‍ അവസരം
സമയം തീരുന്നു; കേരള പൊലിസ് എസ്.ഐ പോസ്റ്റിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഡിഗ്രിക്കാര്‍ക്ക് വമ്പന്‍ അവസരം
ജനുവരി മാസത്തില്‍ കേരള പി.എസ്.സി നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. എല്‍.ഡി.സി, എല്‍.ജി.എസ്, അസിസ്റ്റന്റ്, കോണ്‍സ്റ്റബിള്‍, എസ്.ഐ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ഈ മാസമാണ് നടക്കുക.
ഡിഗ്രി പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ കേരള പൊലിസ് എസ്.ഐ തസ്തികയിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കേരള പി.എസ്.സി വഴിയാണ് കേരള സിവില്‍ പൊലിസ് വകുപ്പിലേക്ക് എസ്.ഐ ട്രെയ്‌നി തസ്തികയിലേക്ക് നിയമനം നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വമ്പന്‍ അവസരമാണ് ഇത്തവണ വന്നിരിക്കുന്നത്. അതുകൊണ്ട് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എത്രയും വേഗം അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. അവസാന തീയതി ജനുവരി 31 ആണ്.
തസ്തിക& ഒഴിവ്
കേരള സിവില്‍ പൊലിസ് വകുപ്പില്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് ട്രെയ്‌നി തസ്തികയിലേക്കാണ് നിയമനം.
കേരളത്തിലുടനീളം നിയമനം നടക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍: 572/2023
പ്രായപരിധി
20 വയസ് മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011992നും 01012003നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ടാവും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ആരോഗ്യപരമായും, കായിക പരമായും ഫിറ്റായിരിക്കണം.
പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 165 സെ.മീറ്റര്‍ നീളവും, 81.28 സെ.മീ നെഞ്ചളവും, 5.08 സെ.മീ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം.
സ്ത്രീകള്‍ക്ക് 160 സെ.മീറ്റര്‍ നീളം വേണം.
ഇരുവിഭാഗങ്ങളിലെയും, എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ഉണ്ടായിരിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 45,600 രൂപ മുതല്‍ 95,600 രൂപ വരെയാണ് ശമ്പള സ്‌കെയ്ല്‍.
നിയമനം
കേരള പി.എസ്.സി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
Sl.No | Item | Minimum Standards |
---|---|---|
1 | 100 Metres Run | 14 Second |
2 | High Jump | 132.20 cm(4’6”) |
3 | Long Jump | 457.20 cm(15’) |
4 | Putting the Shot (7264 gms)) | 609.60 cm(20’) |
5 | Throwing the Cricket Ball | 6096 cm(200’) |
6 | Rope Climbing(only with hands) | 365.80 cm(12’) |
7 | Pull-ups or chinning | 8 times |
8 | 1500 Metres Run | 5 Minutes & 44 seconds |
Sl.No | Item | Minimum Standards |
---|---|---|
1 | 100 Metres Run | 17 Second |
2 | High Jump | 106 cm |
3 | Long Jump | 305 cm |
4 | Putting the Shot (4000 gms) | 400 cm |
5 | 200 Meters Run | 36 Seconds |
6 | Throwing the throw ball | 1400 cm |
7 | Shuttle Race (4 X 25 m) | 26 seconds |
8 | Pull Ups or chinning | 8 times |
9 | Skipping (One Minute) | 80 times |
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി വിജ്ഞാപനം മുഴുവനായും വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31- 2024.
അപേക്ഷ സമര്‍പ്പിക്കാന്‍ https://www.keralapsc.gov.in/ സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞപാനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.
കേരള പി.എസ്.സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യുന്നത് എങ്ങനെയെന്നറിയാന്‍ വീഡിയോ കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."