പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പ്രകാശനം ചെയ്തു
ഏറ്റവും മികച്ച ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് നല്‍കുമെന്ന് റോഡ്‌വേസ് കസ്റ്റംസ് ക്‌ളിയറിംങ് & ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍സി.
ദുബൈ: കസ്റ്റംസ് ക്‌ളിയറന്‍സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ റോഡ്‌വേസ് കസ്റ്റംസ് ക്‌ളിയറിംങ് & ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍സിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ദുബൈയില്‍ പ്രകാശനം ചെയ്തു. ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈജു ചാത്തഞ്ചേരിയുടെ സാന്നിധ്യത്തില്‍ സംരംഭകരായ റഫീഖ് അല്‍ മായാര്‍, അസൈനാര്‍ ചുങ്കത്ത് എന്നിവര്‍ ചേര്‍ന്ന് പുതിയ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. റിയാസ് കില്‍ട്ടന്‍, മുനീര്‍ അല്‍ വഫ, നൗഷീര്‍, ഷഫീഖ് അവന്യു, ലത്തീഫ് അല്‍സറൂനി, സത്താര്‍ മാമ്പ്ര, മുനീഷ് തനേജ എന്നിവര്‍ സംബന്ധിച്ചു.
2016ല്‍ പ്രവര്‍ത്തനമാരംഭിച്ച റോഡ്‌വേസ് മികച്ച സേവനങ്ങള്‍ നല്‍കി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഈ രംഗത്തെ ശ്രദ്ധേയ സ്ഥാപനമായി മാറി. 2022ലെ ദുബൈ കസ്റ്റംസ് ഡിപാര്‍ട്‌മെന്റിന്റെ ഏറ്റവും മികച്ച കസ്റ്റംസ് ക്‌ളിയറിംഗ് ഏജന്റിനുള്ള അംഗീകാരം ഇവരെ തേടിയെത്തിയിട്ടുണ്ട്.
ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട്, കസ്റ്റംസ് ക്‌ളിയറന്‍സ് സേവന രംഗത്തും ഇതര ലോജിസ്റ്റിക്‌സ് സര്‍വീസ് മേഖലയില്‍ റോഡ്‌വേസിന് ഇന്ന് യുഎഇയിലും മറ്റു ജിസിസി രാജ്യങ്ങളിലും ആയിരക്കണക്കിന് സംതൃപ്ത ഉപയോക്താക്കളുണ്ട്. ഈ രംഗത്ത് ഏറ്റവും മികച്ച ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എല്ലാ ദിവസവും 24 മണിക്കൂറും റോഡ്‌വേസിന്റെ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്നും മാനേജിംഗ് ഡയറക്ടര്‍ ഷൈജു ചാത്തഞ്ചേരി പറഞ്ഞു.
പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ പ്രകാശനത്തോടെ റോഡ്‌വേസ് തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാനും യുഎഇയിലെയും ജിസിസിയിലെയും ലോജിസ്റ്റിക്‌സ് മേഖലയില്‍ മുന്‍നിര സ്ഥാനം ഉറപ്പിക്കാനും ശ്രമിക്കുമെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ഹൈദര്‍ ബില്‍ഡിംഗ്‌സിലെ ഓഫീസ്, ഹത്ത സൂഖ് ആന്‍ഡ് ഗസ്റ്റ് ഹൗസ് ഷോപ് നമ്പര്‍ 38ലേക്ക് മാറ്റിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."