യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാകുന്നു; ദൂരക്കാഴ്ച കുറയുന്നത് ശ്രദ്ധിക്കണമെന്ന് പൊലിസ്
യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാകുന്നു; ദൂരക്കാഴ്ച കുറയുന്നത് ശ്രദ്ധിക്കണമെന്ന് പൊലിസ്
ദുബൈ: അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.15 വരെയാണ് ജാഗ്രതാ നിർദേശം. യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ദൂരക്കാഴ്ച കുറയുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പൊലിസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ ഇവ പ്രദർശിപ്പിക്കും.
മഞ്ഞ് ഇല്ലാത്ത സമയത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകും ഇന്ന് അനുഭവപ്പെടുക. അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും പകൽ മുഴുവൻ താപനില താഴും. രണ്ട് എമിറേറ്റുകളിലെയും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. വീണ്ടും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പ്രത്യേകിച്ച് ഉച്ചയോടെ കടലിന് മുകളിലൂടെ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിലെ അവസ്ഥ രാവിലെ നേരിയതോ മിതമായതോ ആയിരിക്കും. ഉച്ചയോടെ ക്രമേണ കടൽ പ്രക്ഷുബ്ധമാകും. ഒമാൻ കടലിൽ, പകലിൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. രാത്രിയിൽ ക്രമേണ പ്രക്ഷുബ്ധമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."