സമസ്ത പ്രവര്‍ത്തക കണ്വന്ഷന്
വടകര: എസ്.എം.എഫ്, എസ്.വൈ.എസ് വടകര മണ്ഢലം കമ്മിറ്റികളുടെ സംയുക്ത പ്രവര്‍ത്തക കണ്വന്ഷന് വടകര ബുസ്താനുല്‍ ഉലൂം മദ്റസയില്‍ നടന്നു. വശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. നാദാപുരത്തും പരസരത്തും വീണ്ടും സംഘര്‍ഷത്തിനു കാരണമായ അസ്ലമിന്റെ കൊലപാതകത്തിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് യോഗം ആവശ്യപ്പെടുകയും ചെയ്തു. 'ഐ.എസ്, സലഫിസം, ഫാഷിസം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന ത്രൈമാസ ക്യാംപൈയിനിന്റെ ഭാഗമായി സപ്തംബര്‍ 30ന് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന തീവ്രവാദവിരുദ്ധ മതേതരസംഗമം വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. ഇതിനായി സി.എച്ച് മഹമൂദ് സഅദി ചെയര്‍മാനും മുഹമ്മദ് പടിഞ്ഞാറെത്തറ കണ്‍വീനറും സിദ്ദീഖ് വെള്ളിയോട് കോ-ഓര്‍ഡിനേറ്ററും യൂസുഫ് ഹാജി കുന്നുമ്മക്കര ഖജാന്‍ജിയുമായി സ്വാഗതസംഘം രൂപീകരിച്ചു. കെ.എം കുഞ്ഞമ്മദ് മുസലിയാര്‍ അധ്യക്ഷനായി. വരയാലില്‍ മൊയ്തുഹാജി, മുഹമ്മദ് പടിഞ്ഞാറെത്തറ, കുട്ടോത്ത് മൂസ ഹാജി, എം സുബൈര്‍ ഹാജി, യൂസുഫ് ഹാജി കുന്നുമ്മക്കര, സി.എച്ച് റസാഖ് ഹാജി, എ.വി അബൂബക്കര്‍ മൗലവി, കെ.കെ മൂസ ഹാജി, എ.പി മഹമൂദ് ഹാജി, പി.സി ഉമ്മര്‍കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."