HOME
DETAILS

അരുവിപ്പുറത്തുനിന്ന് അയോധ്യയിലേക്ക് വഴിയില്ല

  
backup
January 16 2024 | 18:01 PM

there-is-no-road-from-aruvipuram-to-ayodhya

അനൂപ് വി.ആർ

അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠ, മുൻപുള്ള പ്രതിഷ്ഠാ സമ്പ്രദായങ്ങളിൽനിന്ന് അനന്യമാകുന്നത് നിരവധി കാരണങ്ങളാലാണ്. പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുൻവിധികളെ തകർത്തതിനൊപ്പം എക്കാലവും നിലനിന്നിരുന്ന ജാതീയ അധികാരശ്രേണിയെ നിശബ്ദം അട്ടിമറിക്കുകകൂടിയായിരുന്നു ഗുരു. അരുവിപ്പുറത്തെ ആഴമുള്ള കയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഗുരു അക്ഷരാർഥത്തിൽ തിരിച്ചുകയറുന്നത് ചരിത്രത്തിലേക്കാണ്.


നവീനവും ഭാവനാപൂർണവുമായ ക്ഷേത്രസങ്കൽപ്പം അവതരിപ്പിച്ച ഗുരു, അർഥസമ്പുഷ്ടമായ അടയാളവാക്യവും അവതരിപ്പിക്കുകയുണ്ടായി. "ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നായിരുന്നു അരുവിപ്പുറത്ത് ആലേഖനം ചെയ്യപ്പെട്ടത്. അതുവരെ അനുഷ്ഠാനപ്രധാനമായിരുന്ന ഒരു ആത്മീയതയെ അനന്തമായ മാനവികതയിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു ഗുരു. "അവനവന് ആത്മസുഖത്തിന് ആചരിക്കുന്നത് അപരനും സുഖത്തിനായ് വരണം' എന്ന കരുതലിൽ മുഴുവൻ മനുഷ്യരാശിയോടുമുള്ള അനുകമ്പയുണ്ട്.


വിവിധ മതങ്ങളും വിശ്വാസ വൈവിധ്യങ്ങളുമൊക്കെ ആത്മീയ ഉൽക്കർഷത്തിലെത്തിച്ചേരാനുള്ള വ്യത്യസ്ത സരണികളായിരുന്നു ഗുരുമാർഗത്തിൽ. അതുകൊണ്ടാണ് നെയ്യാറ്റിൻകരയ്ക്കടുത്ത കമുകിൻകോട്ടെ ഈഴവർ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മാറിയ സന്ദർഭത്തിൽ അവരുടെ വിശ്വാസദാർഢ്യം തിരിച്ചറിഞ്ഞ് "മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന്' ഗുരു പറഞ്ഞ് അനുഗ്രഹിച്ചയച്ചത്. ഈഴവർ ക്രിസ്തുമതവും ഇസ്‌ലാമും സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും ബുദ്ധമതത്തിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞവരും ദുഷിപ്പുകൾ മാറ്റി പരിഷ്കരിച്ച സനാതന മതം മതിയെന്ന് പറഞ്ഞവരും ഒരുപോലെ ഉള്ളതായിരുന്നു

ശ്രീനാരായണന്റെ ശിഷ്യസമുച്ചയം. ആ സാഹചര്യത്തിൽ തന്നെയാണ് "വാദിക്കാനും ജയിക്കാനുമല്ലാതെ' "അറിയാനും അറിയിക്കാനുമായി' ആലുവയിൽ സർവമത സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. "വാദങ്ങൾ ചെവിക്കൊണ്ടും മതപ്പോരുകള്‍കണ്ടും മോദസ്ഥിതനായി മല പോലെ വസിക്കുന്ന’ എന്ന് കുമാരാനാശാൻ കാവ്യകൃത്യതയോടെ ആ കാലത്തെ രേഖപ്പെടുത്തിയിരിക്കുന്നു.
ആത്മാവും അപരവും അനന്യമായ ഗുരുചിന്തയും പ്രയോഗവും പുതിയ കേരളം നിർമിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ, ഉത്തരേന്ത്യയിൽ ഹിംസാത്മക ഹിന്ദുത്വം മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും അപരത്വം പ്രഖ്യാപിച്ചുകൊണ്ട് വെറുപ്പിന്റെ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞിരുന്നു.

അതേസമയം, ഗുരുവിനെ സംബന്ധിച്ച് സന്യാസംതന്നെ ജാതി ഹിന്ദുത്വത്തിനെതിരേയുള്ള പ്രതിരോധമായിരുന്നു. ശ്രീരാമൻ ഭരിച്ചിരുന്നെങ്കിൽ നമുക്ക് സന്യസിക്കാൻ സാധിക്കുമായിരുന്നോ എന്ന് ചോദിക്കുന്നുണ്ട് നാരായണ ഗുരു.
1928ൽ എസ്.എൻ.ഡി.പി യോഗത്തെ അഭിസംബോധന ചെയ്യാൻ വന്ന മദൻ മോഹൻ മാളവ്യ "ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ സദസ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഒറ്റക്കെട്ടായി അതിനോട് വിസമ്മതം രേഖപ്പെടുത്തുകയായിരുന്നു. അയോധ്യാ പ്രശ്നം രൂക്ഷമായ 1980കളിൽപോലും സുചിന്തിത നിലപാടുണ്ടായിരുന്നു അന്നത്തെ എസ്.എൻ.ഡി.പി യോഗനേതൃത്വത്തിന്. അന്ന് യോഗത്തിന്റെ നേതാവായിരുന്ന എം.കെ രാഘവൻ പ്രഖ്യാപിച്ചത് ഞങ്ങൾ ഞങ്ങളുടെ മുസ്‌ലിം സഹോദരൻമാരോടൊപ്പം തന്നെയാണെന്നാണ്.

ഇതിന് മുൻപ് ഒരിക്കൽപോലും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഒരു നേതാവും അയോധ്യയെ സംഘർഷഭൂമിയാക്കാനുള്ള സംഘ്പരിവാർ പരിശ്രമങ്ങളെ പരോക്ഷമായോ പ്രത്യക്ഷമായോ അനുകൂലിച്ചിട്ടില്ല.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ച സുപ്രിംകോടതി വിധിയിൽപോലും അക്രമികൾ ബലാൽക്കാരമായി ബാബരി മസ്ജിദ് അന്യാധീനപ്പെടുത്തിയതായി സുവ്യക്തമായി പറയുന്നുണ്ട്. ഗുരുവിന്റെ ക്ഷേത്ര നിർമാണത്തിന്റെ അടിസ്ഥാനം സാഹോദര്യമായിരുന്നെങ്കിൽ അയോധ്യയിലേത് അതിന്റെ വിപരീതദിശയിലെ സംഘർഷമാണ്. അതിക്രമിച്ച് കയറിയ ഭൂമിയിൽ,

അതിക്രമികളുടെ കാർമികത്വത്തിൽ നടക്കുന്ന ക്ഷേത്ര പ്രതിഷ്ഠാചടങ്ങുകൾ ആഘോഷിക്കാനാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുയായികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സുകുമാർ അഴീക്കോട് വെള്ളാപ്പള്ളിയെക്കുറിച്ച് ഗുരുനിന്ദകൻ എന്ന് പറഞ്ഞ പദം ഇതോടെ സ്ഥിരപ്പെടും. അതേസമയം, ആരു വിചാരിച്ചാലും അരുവിപ്പുറത്തുനിന്ന് അയോധ്യയിലേക്ക് വഴിവെട്ടാൻ കഴിയില്ല. അത് രണ്ടും രണ്ടുവഴികളായിത്തന്നെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago