HOME
DETAILS
MAL
അക്രമത്തില്‍ കേടുപറ്റിയ വീടുകള്‍ മുല്ലപ്പള്ളിയും സുധാകരനും സന്ദര്‍ശിച്ചു
backup
August 16 2016 | 20:08 PM
നാദാപുരം: വെള്ളൂരില്‍ അക്രമികള്‍ കേടുവരുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയും കെ സുധാകരനും സന്ദര്‍ശിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരുസംഘം വെള്ളൂര്‍ വേറ്റുമ്മല്‍ റോഡിലെ വീടുകള്‍ക്ക് നേരെ കല്ലേറും അതിക്രമവും നടന്നത്. കല്ലേറില്‍ നാല്പതിലധികം വീടുകള്‍ക്കാണ് കേടുപറ്റിയത്. ഇതില്‍ പതിനാറ് വീടുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതായിരുന്നു.
പ്രതികളെ കണ്ടെത്താന്‍ സി.സി ടി.വി ദൃശ്യങ്ങളുടെ പരിശാധന പൊലിസ് ആരംഭിച്ചു. അഞ്ഞൂറിലധികം പേര്‍ക്കെതിരേയാണ് സംഭവുമായി ബന്ധപ്പെട്ട് കേസെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."