കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍
കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍
കൊച്ചി• കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് (എസ്.ഒ.ഇ), പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജ് (സി.യു.സി.ഇ.കെ) എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.ഒ.ഇയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 13 ഒഴിവുകളാണ് ഉള്ളത്. സി.യു.സി.ഇ.കെയില്‍ സിവില്‍(3), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (9), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് (8), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (4), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (6), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (6) എന്നീ ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും recruit.cusat.ac.in എന്ന സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000/ രൂപയും മറ്റുള്ളവര്‍ക്ക് 40,000/ രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം തുടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റ സഹിതം 'രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി- 682 022' വിലാസത്തില്‍ ഫെബ്രുവരി 15നകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."