HOME
DETAILS
MAL
നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി റോഡില്‍ നിന്ന് തെന്നിമാറി സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴക്ക്
backup
January 17 2024 | 07:01 AM
നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി റോഡില്‍ നിന്ന് തെന്നിമാറി സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴക്ക്
ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി അപകടം. സംരക്ഷണഭിത്തിയില്‍ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
കുമളില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 5 മണിയോടെ അപകടത്തില്‍പ്പെട്ടത്. കൊട്ടരക്കര ഡണ്ടിഗല്‍ ദേശീയ പാതയില്‍ പീരുമേട് കരടിക്കുഴിക്ക് സമീപം 56 ആം മൈല്‍ ഭാഗത്താണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."