യുഎഇയിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റ് നിരക്കിൽ വൻകുറവ്; തിരിച്ചുപോക്ക് പൊള്ളും
യുഎഇയിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റ് നിരക്കിൽ വൻകുറവ്; തിരിച്ചുപോക്ക് പൊള്ളും
ദുബൈ: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കുറഞ്ഞു. 6000 രൂപയാണ് മിക്ക വിമാനങ്ങളും ടിക്കറ്റിന് ഈടാക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാനനിരക്ക് ആണ് 6000 രൂപയിൽ താഴേക്ക് വന്നത്. 5,978 രൂപ (264 ദിർഹം) ആയിരുന്നു ഇന്നത്തെ നിരക്ക്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപ (272.59 ദിർഹം) യാണ്.
ക്രിസ്തുമസ് – പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ചാർജ്ജ് അതിന്റെ അഞ്ചിൽ ഒന്ന് മാത്രമാണ്. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. ചില ഓൺലൈൻ സൈറ്റുകളിൽ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതിൽ ലഗേജ് ഉൾപ്പെടണമെന്നില്ല. യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
അതേസമയം, കേരളത്തിൽ നിന്നുള്ള മടക്ക ടിക്കറ്റുകൾക്ക് ഇപ്പോഴും ഉയർന്ന നിരക്ക് തന്നെ നൽകണം. എയർ ഇന്ത്യാ എക്സ്പ്രസിൽ ഇന്ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 26,454 രൂപയാണ് നിരക്ക്. എയർ ഇന്ത്യയിൽ 29,962 രൂപയും നൽകണം. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വൺവേ ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."