ലൗ ജിഹാദ് പദാവലി ആദ്യം ഉപയോഗിച്ചത് കേരള ക്രിസ്ത്യാനികളിലെ ഒരുവിഭാഗം; മതപരിവര്‍ത്തനം, ജനസംഖ്യ.. സംഘ്പരിവാര്‍ വാദങ്ങള്‍ തുറന്നുകാട്ടി പുസ്തകം
ന്യൂഡല്‍ഹി: ലൗജിഹാദ്, മുസ് ലിം പ്രീണനം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ജനസംഖ്യാ ജിഹാദ് തുടങ്ങിയ ഹിന്ദുത്വവാദികളുടെ അഖ്യാനങ്ങളിലെ യാഥാര്‍ഥ്യം തുറന്നുകാട്ടി എഴുത്തുകാരുടെ പുസ്തകം. എന്‍.ഡി.ടി.വിയുടെ മാധ്യമപ്രവര്‍ത്തകരായ ശ്രിനിവാസന്‍ ജെയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ എന്നിവര്‍ ചേര്‍ന്നെഴുതിയ 'ലൗ ജിഹാദും കാല്‍പ്പനികകഥകളും' എന്ന പേരിലുള്ള പുസ്തകത്തിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് ഹിന്ദുത്വവിഭാഗങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളുടെ വസ്തുത തുറന്നുകാട്ടുന്നത്.
ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകളെ സമീപിച്ച് നടത്തിയ അന്വേഷണാത്മക ലേഖനങ്ങളുടെ സമാഹാരങ്ങളാണ് പുസ്തകം. 'ലൗ ജിഹാദ്' എന്ന രാഷ്ട്രീയ പദാവലി കേരളത്തിലെ ക്രൈസ്തവരിലെ ഒരുവിഭാഗമാണ് ആദ്യം ഉപയോഗിച്ചതെന്ന് പുസ്തകം പറയുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് അലോക് കുമാറര്‍ ഗ്രന്ഥകാരന്‍മാരോട് ഇക്കാര്യം സ്ഥിരീകരിച്ചതായും പുസ്തകത്തിലുണ്ട്.
2009ല്‍ കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി) ലൗജിഹാദ് സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളും പുസ്തകം പരാമര്‍ശിച്ചു. പത്തനംതിട്ട സ്വദേശിയായ ഷഹന്‍ ഷാ ഇതരമതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോടെയാണ് കെ.സി.ബി.സി ലൗ ജിഹാദ് വിവാദങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിട്ടത്. കെ.സി.ബി.സിയുടെ 'പ്രണയ തീവ്രവാദം: മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം' എന്ന് അവരുടെ മുഖപത്രമായ 'ജാഗ്രത'യില്‍ മുഖപ്രസംഗമെഴുതുകയുണ്ടായി. ഷഹന്‍ഷാ മിതുല മാധവന്‍ എന്ന യുവതിയുമായും സുഹൃത്ത് സിറാജുദ്ദീന്‍ ബിനോ ജേക്കബ് എന്ന യുവതിയുമായുമുള്ള പ്രണയബന്ധമാണ് കേരളത്തില്‍ ലൗ ജിഹാദ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആ സമയത്ത് കേരള ഹൈക്കോടതി ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ രണ്ട് യുവതികളും കോടതിയില്‍ നേരിട്ടെത്തി തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്ന് വ്യക്തമാക്കി. എങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ഇരുവരെയും വിട്ട് ആഴ്ചകള്‍ക്ക് ശേഷം കോടതിയിലെത്തിയപ്പോള്‍ രണ്ട് പേരും വീട്ടുകാര്‍ക്കൊപ്പം പോവുകയാണെന്ന് മൊഴിമാറ്റുകയായിരുന്നു.
ഷഹന്‍ഷായെ നേരിട്ട് കണ്ട ഗ്രന്ഥകര്‍ത്താക്കള്‍, അന്നത്തെ ഞെട്ടലില്‍നിന്ന് യുവാവ് 14 വര്‍ഷങ്ങള്‍ക്ക് ശേഷവും മോചിതനായിട്ടില്ലെന്ന് പറയുന്നു. സംഭവം നടക്കുമ്പോള്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റായിരുന്ന ഷഹിന്‍ഷാ ഇപ്പോള്‍ സ്വകാര്യ കമ്പനിയിലെ മാനേജര്‍ ആയി ജോലിചെയ്യുകയാണ്. മറ്റ് സഹപാഠികള്‍ക്കൊപ്പം മിതുലയും തന്റെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും തന്റെ ഉമ്മ അവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക പതിവാണെന്നും ഷഹന്‍ഷാ പറഞ്ഞു. മിതുലയുടെ വ്യക്തിപരമായ ദുഖങ്ങള്‍ താനുമായി പങ്കുവയ്ക്കുകയും കൂടുതല്‍ അടുത്ത് സംസാരിച്ചതോടെ അത് നല്ല ബന്ധമായി മാറുകയായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരും മിതുലയും ബിനോ ജേക്കബും ഇസ് ലാമിക പുസ്തകങ്ങള്‍ വായിച്ച് മതംമാറാന്‍ തയാറാവുകയായിരുന്നുവെന്നും ഷഹിന്‍ഷാ പറയുന്നുണ്ട്.
ജനസംഖ്യവളര്‍ച്ചയിലെ സാമുദായിക കണക്കെടുപ്പും പുസ്തകത്തില്‍ വിശദമായി തന്നെ പറയുന്നു. ഹിന്ദുക്കള്‍ മൃഗീയ ഭൂരിപക്ഷമായ ഒരുരാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ മുസ് ലിം പ്രീണം നടന്നുത്തുന്നുണ്ടെന്ന ദുര്‍ബലവാദങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ക്രൈസ്തവവിഭാഗക്കാര്‍ക്കെതിരായ ആരോപണങ്ങളും അതിലെ സത്യാവസ്ഥയും ലേഖനങ്ങളിലുണ്ട്.
ദീപാവലിക്കും മുസ് ലിംകളുടെ സവിശേഷദിനങ്ങളായ പെരുന്നാളിനും ലഭിക്കുന്ന വൈദ്യുതിയുടെ അളവ്, ഹജ്ജ് സബ്‌സിഡിയും മറ്റ് ഹിന്ദു തീര്‍ത്ഥാടനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റ് രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം ഇക്കാര്യങ്ങളിലെ വസ്തുത വിശദീകരിക്കുന്നത്.
Did Christians in Kerala first coin the term ‘love jihad’? This book debunks Hindutva fictions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."