HOME
DETAILS
MAL
കേടുപറ്റിയ വീടുകളുടെ കണക്കെടുത്തു
backup
August 16 2016 | 20:08 PM
നാദാപുരം: വെള്ളൂരില്‍ വീടുകള്‍ക്കുനേരെയുണ്ടായ അക്രമത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായി. നാല്പത്തേഴു വീടുകള്‍ക്കും രണ്ടു കടകള്‍ക്കും മൂന്നു വാഹനങ്ങള്‍ക്കുമാണ് കേട് പറ്റിയത്. ഇതില്‍ ആറു വീടുകള്‍ക്കു മാത്രമാണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. വടകര തഹസില്‍ദാര്‍ പി.കെ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്. അക്രമസംഭവത്തോടനുബന്ധിച്ചു നാദാപുരം പൊലിസ് അമ്പത്തിമൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."