ഒരു ലക്ഷം രൂപ ഇളവ് പ്രഖ്യാപിച്ച് ടാറ്റ; ഓഫര്‍ ലഭ്യമാകുക ടിയാഗോ ഇ.വിക്ക്
ടാറ്റയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും ഡിമാന്‍ഡുള്ള ഇ.വികളിലൊന്നാണ് ടിയാഗോ. വില്‍പ്പനയില്‍ കുതിപ്പ് നടത്തുന്ന വാഹനത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയിപ്പോള്‍.ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്ന ഉപഭോക്താകള്‍ക്ക് അധിക പ്രോത്സാഹനമായി 'ഗ്രീന്‍ ബോണസ്' എന്നിങ്ങനെ വ്യത്യസ്ഥ ശ്രേണിയിലുള്ള ഓഫറുകളാണ് വാഹനത്തിന് കമ്പനി നല്‍കുന്നത്.
പഴയ ടിയാഗോ ഇവി മോഡലുകള്‍ക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 65,000 രൂപ വരെയുള്ള ശ്രദ്ധേയമായ ഗ്രീന്‍ ബോണസും ഉള്‍പ്പെടെ 80,000 രൂപ വരെ ഗണ്യമായ ഓഫര്‍ ടാറ്റ മോട്ടോര്‍സ് നല്‍കുന്നു. ഇതിന് പുറമെ വാഹനത്തിന് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ടിയാഗോ ഇവിയില്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
19.2 kWh ബാറ്ററി ഫീച്ചര്‍ ചെയ്യുന്ന മിഡ് റേഞ്ച് വേരിയന്റ്, MIDC സൈക്കിളില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു.
ഈ ബാറ്ററി ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു, ഇത് 61 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്.
ലോംഗ്‌റേഞ്ച് വേരിയന്റിന് 24 kWh ബാറ്ററിയാണുള്ളത്.IDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു, കൂടാതെ 74 bhp പവറും 114 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്.
Content Highlights:Tata Motors Discount Offers in January 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."