വീട്ടില്‍ പ്രാവുകളെ വളര്‍ത്തുന്നുണ്ടോ? ശ്വാസകോശ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍
മനുഷ്യര്‍ക്ക് വളരെ എളുപ്പത്തില്‍ ഇണക്കി വളര്‍ത്താന്‍ സാധിക്കുന്ന പക്ഷികളാണ് പ്രാവുകള്‍. കൂടാതെ നമ്മുടെ വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലുമൊക്കെ ഇവകള്‍ കൂട് കൂട്ടി താമസമാക്കാറുമുണ്ട്. എന്നാല്‍ നമ്മള്‍ അരുമയായി വളര്‍ത്തുന്ന പ്രാവുകളുടെ സാമീപ്യം മനുഷ്യര്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രാവുകളുടെ കാഷ്ഠത്തില്‍ കാണപ്പെടുന്ന ചില അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ശ്വസിക്കുന്നത് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസ് എന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകാം. പക്ഷികളുടെ കാഷ്ഠത്തിനു പുറമേ ചിലതരം പൂപ്പലുകളും കെമിക്കലുകളും ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസിലേക്ക് നയിക്കാം.
ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. നിരന്തരമായി പ്രാവിന്റെ കാഷ്ഠം ശ്വസിക്കേണ്ടി വരുന്നത് ഫൈബ്രോസിസ്, ശ്വാസകോശത്തിന് ക്ഷതം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഇതിന് പുറമെ സാല്‍മണെല്ല, ഇകോളി പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യവും പ്രാവിന്റെ കാഷ്ഠത്തിലുണ്ടാകാം. ഇതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാക്കാം.
പ്രാവുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചിലതരം ചെള്ളുകളും പേനുമൊക്കെ മനുഷ്യരിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ചര്‍മ്മ പ്രശ്‌നം, അലര്‍ജിക് പ്രതികരണങ്ങള്‍ എന്നിവയെല്ലാം ഇത് മൂലമുണ്ടാകാം.കൂടാതെ പ്രാവിന്റെ തൂവലുകളും ശരീരത്തില്‍ നിന്നുള്ള പൊടിപടലങ്ങളും ചിലര്‍ക്ക് ശ്വാസകോള രോഗങ്ങള്‍ക്കും വഴിവെക്കുന്നു.
Content Highlights:Doctors say droppings may cause irreversible lung damage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."