HOME
DETAILS
MAL
മുഹമ്മദ് അസ്ലമിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചു
backup
August 16 2016 | 20:08 PM
നാദാപുരം: നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രാര്‍ഥനാ സദസ്സോടെ അസ്ലമിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചു. കഴിഞ്ഞ ദിവസം അസര്‍ നമസ്കാരത്തിനു ശേഷം കുടുംബം ഇപ്പോള്‍ വാടകക്കു താമസിക്കുന്ന കക്കം വെള്ളിയിലെ രയരോത്ത് വീട്ടില്‍ നടന്ന പ്രാര്‍ഥനയ്ക്ക് പി.വി ഉവൈസ് മൗലവി നേതൃത്വം നല്കി. സ്ത്രീകളടക്കം നിരവധി ആളുകള്‍ ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ അസ്ലമിന്റെ വീട്ടിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം ഇന്നലെയും തുടര്‍ന്നു. ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായ തീ വെപ്പില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചതിനെ തുടര്‍ന്നാണ് വെള്ളൂരില്‍ നിന്നും ഇവര്‍ നാദാപുരത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."