തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സുപ്രീംകോടതി വീണ്ടും പരിഗണിക്കും
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. എം സ്വരാജ് നല്കിയ നല്കിയ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്റെ അപ്പീലാണ് സുപ്രീംകോടതി നിലവില്‍ പരിഗണിക്കുന്നത്. സ്വരാജിന്റെ ഹരജിയില്‍ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കെ ബാബുവിന്റെ അഭിഭാഷകന് ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും.
അതേസമയം, കെ ബാബുവിനോടും എം സ്വരാജിനോടും വാദങ്ങള്‍ എഴുതി നല്കാന് ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിക്കാരനായ കെ.ബാബുവിനായി അഭിഭാഷകന് റോമി ചാക്കോ, എം സ്വരാജിനായി അഭിഭാഷകന് പി.വി ദിനേശ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."