റെനോ ഡസ്റ്റര്‍ 7 സീറ്റര്‍ ഇന്ത്യയിലേക്ക്; എത്തുന്നത് ഈ വര്‍ഷം അവസാനം
ഫ്രഞ്ച് വാഹന ഭീമന്‍മാരായ റെനോ 7 സീറ്റര്‍ കോണ്‍ഫിഗറേഷനുള്ള പുത്തന്‍ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.2021ല്‍ പ്രിവ്യൂ ചെയ്യുന്ന ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റില്‍ നിന്നായിരിക്കും വാഹനത്തിന്റെ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുകയെന്നാണ് വിവിധ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5സീറ്റര്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, റെനോ ഡസ്റ്റര്‍ 7സീറ്റര്‍ (ഡാസിയ ബിഗ്സ്റ്റര്‍) 300 എംഎം നീളമുള്ളതായിരിക്കുമെന്നും ബിഗ്സ്റ്റര്‍ എസ്‌യുവിയുടെ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഡാസിയ ബിഗ്സ്റ്ററിന് ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിനും (ICE) ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളും കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്.94bhp, 1.6L പെട്രോള്‍ എഞ്ചിന്‍, 1.2kWh ബാറ്ററി പാക്ക്, 49bhp ഇലക്ട്രിക് മോട്ടോര്‍, സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ മുതലായവയടങ്ങുന്ന ഹൈബ്രിഡ് 140 എന്നറിയപ്പെടുന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് വാഹനത്തിനുള്ളത്.48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും TCe 130 മോട്ടോറും ഉള്ള 1.2L ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.തുടക്കത്തില്‍ 5 സീറ്റര്‍ പതിപ്പായി വിപണിയിലെത്തുന്ന റെനോ ഡസ്റ്ററിന്റെ 7 സീറ്റര്‍ പതിപ്പ് പിന്നീടായിരിക്കും പുറത്തിറങ്ങുക.
Content Highlights:Renault Duster 7 Seater SUV Debut By End of 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."