HOME
DETAILS

മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 1650 കമ്പനികൾ പങ്കെടുക്കും

  
backup
January 18 2024 | 16:01 PM

1650-companies-will-participate-in-the-3rd-world-of-coffee-exhibitio

ദുബൈ:ദുബൈയിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

 

 

ദുബൈ വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മന്റ് സ്ഥാപനമായ ‘DXB ലൈവ്’ ആണ് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ഒരുക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2024 ജനുവരി 21 മുതൽ ജനുവരി 23 വരെയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

 

 

 

 

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനം സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. യു എസ്, ജർമ്മനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈത്ത്, നോർവേ, തായ്‌വാൻ, തായ്‌ലൻഡ്, പാകിസ്ഥാൻ, ഇറാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളും ഇതിൽ പങ്കെടുക്കുന്നുണ്ട്.

 

 

 

 

ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളുടെ ദേശീയ പവലിയനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുടെ പവലിയനുകളാണിവ.

 

 

 

‘യുഎഇ നാഷണൽ ബാരിസ്റ്റ ചാമ്പ്യൻഷിപ്പ്’, ‘നാഷണൽ ലാറ്റെ ആർട്ട് ചാമ്പ്യൻഷിപ്പ്’, ‘കോഫി ഡിസൈൻ അവാർഡുകൾ’, ‘മികച്ച പുതിയ ഉൽപ്പന്ന മത്സരങ്ങൾ’ എന്നിവയുൾപ്പെടെ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ അരങ്ങേറുന്നതാണ്. റോസ്റ്റേഴ്സ് വില്ലേജ്, ക്യാബിനിംഗ് റൂം, ബ്രൂ ബാർ തുടങ്ങിയ പ്രധാന പവലിയനുകളും ഇത്തവണ ഒരുക്കിയിരിക്കുന്നു.

Content Highlights:1650 companies will participate in the 3rd World of Coffee Exhibition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago