HOME
DETAILS

വേനല്‍ക്കാലം വരുന്നൂ, ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി?; ഉയര്‍ന്ന വിലക്ക് വൈദ്യുതി പുറത്തു നിന്ന് വാങ്ങാന്‍ നീക്കം

  
backup
January 19 2024 | 04:01 AM

kseb-to-buy-electricity-for-summer-needs-from-outside

വേനല്‍ക്കാലം വരുന്നൂ, ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി?; ഉയര്‍ന്ന വിലക്ക് വൈദ്യുതി പുറത്തു നിന്ന് വാങ്ങാന്‍ നീക്കം

തിരുവനന്തപുരം: വേനല്‍ക്കാലം തുടങ്ങുന്നതോടെ കെ.എസ്.ഇ.ബിക്ക് പതിവു പോലെ പഞ്ഞകാലം. വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതിക്കായി നെട്ടോട്ടമോടുകയാണ് കെ.എസ്.ഇ.ബി. ഉയര്‍ന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയത്. ഏപ്രില്‍, മേയ് മാസമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകത. 1200 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ഡാമുകളില്‍ 67 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ആഭ്യന്തര ഉത്പാദനം കൊണ്ട് വിടവ് നികത്താനാവില്ല. ഉയര്‍ന്ന വിലക്ക് പുറത്തു നിന്ന് വൈദ്യുതി എത്തിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുന്നു.

ഇതില്‍ ഏപ്രില്‍ 15 വരെ അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെ 200 മെഗാവാട്ടും ഏപ്രില്‍ 1 മുതല്‍ 15 വരെ 150 മെഗാവാട്ടുമാണ് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങുന്നത്. ഇതിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അദാനി എന്റര്‍പ്രൈസസ്, പിടിസി ഇന്ത്യ, ടാറ്റാ പവേഴ്‌സ് എന്നിവയില്‍ നിന്ന് യൂണിറ്റിന് 8.69 രൂപ നിരക്കില്‍ ഏപ്രില്‍, മേയ് മാസത്തേക്കായി 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിയറിങ് നടത്തിയ കമ്മീഷന്‍ ഇതില്‍ തീരുമാനം ഉടനെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago