കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇ.ഡി നോട്ടിസ്, തിങ്കളാഴ്ച്ച ഹാജരാകണം
കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇ.ഡി നോട്ടിസ്, തിങ്കളാഴ്ച്ച ഹാജരാകണം
കൊച്ചി: മുന്‍ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്. മസാല ബോണ്ട് കേസില്‍ ഈ മാസം 22ന് കൊച്ചി ഓഫിസില്‍ രാവിലെ 11 മണിക്കാണ് ഹാജരാകേണ്ടത്. നേരത്തെ ഐസക്കിന് ഇഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
ചട്ടം ലംഘിച്ചു പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബിയില്‍ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം.
ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."