HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം: ആലോചനാ യോഗം നടത്തി
backup
August 17 2016 | 00:08 AM
ആലുവ: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിനുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ പ്രഥമ യോഗം നടന്നു. മണ്ഡലത്തില്‍ വൈദ്യുതിയില്ലാത്ത വീട്ടുകാര്‍ക്ക് വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് സെക്ഷന്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. സെപ്തംബര്‍ എട്ടുവരെ രജിസ്ട്രേഷന് ഫോമുകള്‍ സ്വീകരിക്കും.
എ.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന് എടുക്കുന്നതിനുള്ള പണം മാത്രം അടച്ചാല്‍ മതി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി നമ്പറിട്ട് നല്കാന് ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."