HOME
DETAILS

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ ഞായറാഴ്ച തന്നെ ജയിലില്‍ തിരിച്ചെത്തണം; സമയം നീട്ടിക്കിട്ടണമെന്ന ഹരജി സുപ്രിം കോടതി തള്ളി

  
backup
January 19 2024 | 07:01 AM

bilkis-bano-convicts-must-surrender-by-sunday-top-court-denies-extension

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ ഞായറാഴ്ച തന്നെ ജയിലില്‍ തിരിച്ചെത്തണം; സമയം നീട്ടിക്കിട്ടണമെന്ന ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബില്‍ക്കീസ് ബാനു കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. പ്രതികള്‍ ഞായറാഴ്ച തന്നെ ജയിലിലെത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ബി.വി നാഗരത്‌ന നയിക്കുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിക്കു മുന്നില്‍ ഹരജി സമര്‍പ്പിച്ചത്. നാലു മുതല്‍ ആറ് ആഴ്ച വരെ സമയം നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കാനിരിക്കെ കുറ്റവാളികളുടെ അഭിഭാഷകര്‍ ഹരജി വേഗം പരിഗണിക്കണമെന്ന് നാഗരത്‌നയോട് അഭ്യര്‍ഥിച്ചിരുന്നു.

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നും അതിനാല്‍ കീഴടങ്ങാനുള്ള തീയതി നീട്ടണമെന്നുമായിരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം. '88 വയസായ പിതാവിനെയും 75 വയസായ മാതാവിനേയും പരിചരിക്കാന്‍ താന്‍ മാത്രമേയുള്ളു. പിതാവ് ആസ്തമ മൂലം ബുദ്ധിമുട്ടുകയാണ്. അദ്ദേഹം ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് കീഴടങ്ങാനുള്ള തീയതി നീട്ടി നല്‍കണം' ഹരജിയില്‍ ആവശ്യപ്പെട്ടു. ജയില്‍ മോചനത്തിന് ശേഷം താന്‍ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്നാണ് മിതേഷ് ചിമനാല്‍ ഭട്ട് എന്ന കുറ്റവാളി ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച നീട്ടണമെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.

നേരത്തെ ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയത്.

വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികള്‍ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇവരോട് ജയിലിലെത്തി കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  11 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  11 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  11 days ago