എ.ടി.എം തട്ടിപ്പ്: പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ ഉത്തരവ്
കാക്കനാട്: കൂട്ടു പ്രതിയെ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശി മുര്‍സ്ലിന്‍ അന്‍സാരിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ എറണാകുളം സി.ജെ.എം കോടതി പൊലിസിന് അനുമതി നല്കി.
ഇതിനായി മരട് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തി. തിരിച്ചറിയല്‍ പരേഡിന്റെ നേതൃത്വം മരട് മജിസ്ട്രേറ്റ് വഹിക്കും. പരേഡ് നടത്തുന്ന സ്ഥലവും തീയതിയും മരട് കോടതി തീരുമാനിക്കും. കാക്കനാട് ജില്ലാ ജയിലില്‍ ആണ് മുര്സിന് അന്‍സാരിയെ പാര്‍പ്പിച്ചിരിക്കുന്നത്.
അവിടെ വച്ചു തന്നെ പരേഡ് നടത്താനാണ് സാധ്യത. കാക്കനാട് പടമുകള്‍ എ.ടി.എം കവര്‍ച്ചാ ശ്രമക്കേസില്‍ ബംഗാള്‍ സ്വദേശി മുഹമ്മദ് ഇമ്രാന് കൊല്ലപ്പെട്ട കേസിലാണ് മുര്സിന് അന്‍സാരിയെ പൊലിസ് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുന്നത്. കൊല്ലപ്പെട്ട കൂട്ടുപ്രതിയുടെ മൃതദേഹം സൂക്ഷിക്കാന്‍ ചാക്ക് വാങ്ങിയ കടയുടമ, കൊലപ്പെടുത്താന്‍ കത്തി വാങ്ങിയ കടയുടമ, പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് ഉടമ, പൊലിസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ എന്നിവരെയാകും തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുക.
ഇവരെ ഉടന്‍ സമന്‍സ് അയച്ച് വരുത്തും. അതിനുശേഷം തിരിച്ചറിയില്‍ പരേഡ് നടക്കുകയെന്ന് അറിയുന്നു.
തുടര്‍ന്ന് മറ്റു തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കാക്കനാട് പടമുകള്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ഒരാളെ കൂടെ തമാസിച്ചിരുന്ന കൂട്ട് പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."