എക്‌സാലോജിക്; ഫോട്ടോ മാത്രമാണ് വസ്തുത, മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.വി ഗോവിന്ദന്‍
മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: എക്‌സാലോജിക്കിന്റെ പേരില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വസ്തുതകളുള്ള റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. എക്‌സാലോജിക്ക് ഉണ്ടാക്കിയ കരാറുകള്‍ പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം ഇല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വസ്തുത. ബാക്കി വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും വീണയ്‌ക്കെതിരേ നടന്നത് ഏകപക്ഷീയമായ അന്വേഷണമാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ പേര് ഉപയോഗിച്ച്, രാഷ്ട്രീയപരമായി പര്‍വതീകരിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമര്‍ശിക്കപ്പെടുകയാണ്, എന്നാല്‍, അതിന്റെ പേരില്‍ ചിത്രയെ അടച്ചാക്ഷേപിക്കാന്‍ ഇല്ല.ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്ത് ആണെന്നും എം.വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."