HOME
DETAILS

വണ്ടി സര്‍വ്വീസിന് കൊടുത്താല്‍ 'വെറുപ്പിക്കില്ല'; സര്‍വ്വീസിന് വേഗത കൂട്ടി ഏഥര്‍

  
backup
January 19 2024 | 14:01 PM

ather-energy-launches-express-care-service-progra

ഇലക്ട്രിക്ക് വാഹനങ്ങളുടെ മികച്ച വിപണിയിലൊന്നായ ഇന്ത്യയിലേക്ക് പുത്തന്‍ സ്‌കൂട്ടറുകളുടെ ഒരു നീണ്ട റിലീസ് തന്നെ വരാറുണ്ട്. എന്നാല്‍ വിപണിയില്‍ വാഹനം മിന്നിമറിയുന്ന വേഗതയൊന്നും പൊതുവെ ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലെ സര്‍വ്വീസ് സെന്ററുകള്‍ക്കില്ല എന്ന പരാതി വ്യാപകമാണ്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേഗതയേറിയ സര്‍വ്വീസ് വാഗ്ധാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഏഥര്‍ എനര്‍ജി. എക്‌സ്പ്രസ് കെയര്‍ സര്‍വ്വീസ് പ്രോഗ്രാം എന്ന പേരിലറിയപ്പെടുന്ന കെയര്‍ സര്‍വ്വീസ് പ്രോഗ്രാം വഴി വെറും 60 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ സര്‍വ്വീസിലെ വേഗത, സര്‍വ്വീസ് ചെയ്യുന്നതിലെ ഗുണമേന്മയെ ബാധിക്കില്ല എന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ രാജ്യത്തെ 11 പ്രധാന നഗരങ്ങളിലായി 20 എക്‌സ്പ്രസ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചോടെ എക്‌സ്പ്രസ് കെയര്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം 50 ആയി ഉയര്‍ത്താനാണ് കമ്പനി ആലോചിക്കുന്നത്. സര്‍വ്വീസിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ എക്‌സ്പ്രസ് സര്‍വ്വീസ് സെന്ററിലും രണ്ട് വിദഗ്ധരായ ടെക്‌നീഷ്യന്‍മാരെയും കമ്പനി നിയമിക്കുന്നുണ്ട്. കൂടാതെഉപഭോക്താക്കളുടെ സൗകര്യത്തിനും കാലതാമസം ഒഴിവാക്കാനുമായി സര്‍വീസ് ബേ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നുണ്ട്.

125 മുതല്‍ 150 രൂപ വരെ മുടക്കിയാല്‍ ഈ സേവനം ലഭ്യമാക്കാം. നിലവില്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച പരിപാടിക്ക് ഏഥര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ മൂന്ന് മോഡലുകള്‍ വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുന്ന ഏഥറിന് മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാനായി കൂടുതല്‍ മോഡലുകള്‍ വിപണിയിലേക്കെത്തിക്കാന്‍ പദ്ധതികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Content Highlights:ather energy launches express care service program



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago