HOME
DETAILS

അയോധ്യക്കു ശേഷമെന്ത്?

  
backup
January 19 2024 | 18:01 PM

what-after-ayodhya

പ്രൊഫ.റോണി.കെ.ബേബി

അയോധ്യയും കാശിയും മഥുരയും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതീകങ്ങളും പരീക്ഷണശാലകളുമാണ്. അയോധ്യയിൽനിന്ന് കാശി വഴി മഥുരവരെ എത്തുന്ന ദൂരവും സമയവും കൃത്യമായും ഇന്ത്യയിലെ മതരാഷ്ട്രീയത്തിന്റെ പരിണാമത്തിന്റെ കാലംകൂടിയാണ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ 2019 നവംബറിലെ സുപ്രിംകോടതി വിധി സ്വാതന്ത്ര്യത്തിന് മുൻപ് തുടങ്ങിയ ഒരു തർക്കത്തിന് നിയമപരമായ വിരാമമിടൽ മാത്രമല്ല, പ്രതിരോധങ്ങൾ നേർത്തുവരുന്ന മറ്റ് പല തർക്കങ്ങളുടെയും ആളിക്കത്തൽ കൂടിയാണ്. അയോധ്യകൊണ്ടുമാത്രം സംഘ്പരിവാർ തൃപ്തിപ്പെടില്ല എന്നതിന്റെ കൃത്യമായ സൂചനകളാണ് 'അയോധ്യാ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ' (അയോധ്യ ഒരു പ്രതീകം മാത്രമാണ്, കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ) എന്ന ആക്രോശങ്ങൾ.


ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളി, മഥുരയിൽ ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന ഭാഗത്തെ ഷാഹി പള്ളി എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന തർക്കങ്ങളും സുപ്രിംകോടതിവരെ എത്തിനിൽക്കുന്ന വ്യവഹാരങ്ങളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങോട്ടാണ് എന്നതിന്റെ കൃത്യമായ സൂചനകളാണ്. അയോധ്യയിലെ ബാബരി മസ്ജിദിനോടൊപ്പം തന്നെ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളാണ് കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും. കാശി മുക്തി ആന്ദോളൻ (കാശി വിമോചന പ്രക്ഷോഭം) എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന കൂട്ടായ്മകളുടെ പിന്നിൽ സംഘ്പരിവാരാണ് എന്നത് വാരാണസി നഗരത്തിലെ പരസ്യമായ രഹസ്യമാണ്.


കാശിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ്, കുത്തബ് മീനാറിന് അടുത്തുള്ള ക്വാത്ത്-ഉല്-ഇസ് ലാം മോസ്ക്ക് തുടങ്ങിയവയുടെയൊക്കെ അടിത്തറ കുഴിച്ചുനോക്കി സത്യാന്വേഷണങ്ങളുടെ തിരക്കുകളിലാണ് സംഘ്പരിവാർ. കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത്‌ തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ആരംഭിച്ച നിയമപോരാട്ടം ഇപ്പോൾ സുപ്രിംകോടതി വരെ എത്തിയിരിക്കുകയാണ്. ഗ്യാന്‍ വാപി മസ്ജിദ് ഹൈന്ദവ ക്ഷേത്രമാണെന്നും ഇപ്പോഴും ഹിന്ദുദേവതകളുണ്ടെന്നും ചൂണ്ടിക്കാട്ടി ഗ്യാന്‍ വാപി പള്ളിയുടെ പരിസരത്ത് ആരാധന നടത്താനുള്ള അവകാശവാദമുന്നയിച്ച് ഹിന്ദുത്വസംഘടനകള്‍ സിവില്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

താജ്മഹലിനോട് സമാനമായ മുഗൾ വാസ്തുവിദ്യാ ശൈലിയിലാണ് പള്ളിയുടെ നിർമാണം. ഇവിടെയുള്ള കിണറാണ് ഗ്യാൻവാപി (ഗ്യാൻ എന്നാൽ അറിവ്, വാപി എന്നാൽ കിണർ). പള്ളിക്കുള്ളിൽ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ഹിന്ദുമത ചിഹ്നങ്ങൾ കണ്ടെത്തിയെന്ന് സംഘ്പരിവാർ സംഘടനകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു.


മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് നിര്‍മിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. അതിനാല്‍ തന്നെ പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. മഥുര ഈദ്ഗാഹ് മസ്ജിദിലെ സര്‍വേ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരിക്കുകയാണ്.


അയോധ്യയുടെ തനിപ്പകർപ്പുകൾ ഇവിടങ്ങളിലൊക്കെ അതിവിദൂരമല്ലാത്ത ഭാവിയിൽ ആവർത്തിക്കാനും തങ്ങളുടെ അജൻഡകൾ ഓരോന്നായി നടപ്പാക്കാനുമുള്ള വ്യഗ്രതയിലാണ് സംഘ്പരിവാർ. തുടർച്ചയായ വിവാദങ്ങളിലൂടെ അണികളുടെ ആത്മവീര്യം കത്തിച്ചുനിർത്താനും അങ്ങനെ രാഷ്ട്രീയ അധികാരം എല്ലാക്കാലവും തങ്ങളുടെ ചെൽപ്പടിക്ക് കീഴിലാക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് കാശിയെയും മഥുരയെയും മുന്നിൽനിഡത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അയോധ്യക്കുശേഷം ശേഷം കാശി, കാശിക്കുശേഷം മഥുര. അതേ അയോദ്ധ്യയിൽനിന്നും കാശി വഴി മഥുരയിലേക്ക് എത്തുമ്പഴേക്കും ഈ രാഷ്ട്രവും വല്ലാതെ മാറിയിരിക്കുന്നു. വിതച്ചതിന്റെ ആയിരവും പതിനായിരവും മടങ്ങ് സംഘ്പരിവാർ കൊയ്യുകയാണ്. പക്ഷേ അതിന്റെ പേരിൽ ഈ രാഷ്ട്രത്തിന് നൽകേണ്ടിവരുന്ന വില കണക്കുകൾക്ക് അപ്പുറമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago