HOME
DETAILS

മതപ്രവര്‍ത്തനം നിരോധിക്കാനുളള കേന്ദ്രനീക്കം കരുതിയിരിക്കണം: കെ.പി.എ മജീദ്

  
backup
August 17 2016 | 00:08 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d


കൊച്ചി: ഭീകരവാദത്തിന്റെ പേരില്‍ മതേതര ഇന്ത്യയില്‍ മതപ്രവര്‍ത്തനം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ മതവിശ്വാസികള്‍ യോജിച്ച് ശബ്ദമുയര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെയും ഏക സിവില്‍ കോഡിനെയും മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ക്കുന്നു. മതഭക്തിയുടെ പരിവേഷം നല്‍കി മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിനെ കരുതിയിരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'ഭീകരവാദം - മാനവ വിരുദ്ധം'' എന്ന സന്ദേശവുമായി മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ 24 ന് രാവിലെ 10 ന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ പരിപാടികളാവിഷ്‌ക്കരിച്ചു. ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു.  മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ സി. മോയിന്‍കുട്ടി, പി.എം സാദിഖലി, മരക്കാര്‍ മാരായമംഗലം എന്നിവര്‍ വിശദീകരിച്ചു.  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ പ്രസംഗിച്ചു. സെക്രട്ടറി പി.കെ ജലീല്‍ നന്ദി പറഞ്ഞു.
മുഹമ്മദ് ബിലാല്‍ ഖിര്‍അത്ത് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുലൈമാന്‍ ഖാലിദ്, അഡ്വ. വി.കെ ബീരാന്‍, ജില്ലാ ഭാരവാഹികളായ എന്‍.വി.സി അഹമ്മദ്, പി.ബി അബ്ദുല്‍ അസീസ്, എ.കെ സലിം, എം.യു ഇബ്രാഹിം, ടി.എം അബ്ബാസ്, പി.എ മമ്മു എന്നിവരും പോഷക സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശാഖാ പ്രസിഡന്റ് സെക്രട്ടറി തലംവരെ പ്രതിനിധികള്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  37 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  42 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago