പരീക്ഷയില്ലാതെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി; വരും ദിവസങ്ങളിലെ അപേക്ഷകള്‍ ഇങ്ങനെ
പരീക്ഷയില്ലാതെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി; വരും ദിവസങ്ങളിലെ അപേക്ഷകള്‍ ഇങ്ങനെ
അപ്രന്റീസ് ക്ലര്‍ക്ക് നിയമനം
തൃശ്ശൂര്‍ ജില്ലയിലെ ഒമ്പത് ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ബിരുദവും ഡി സി എ/ സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. താല്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മുഖേന ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയന്തോള്‍ 680003. ഫോണ്‍: 0487 2360381.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സിആം ടെക്‌നീഷ്യന്‍ (CArm Technician) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത
സയന്‍സ് വിഷയത്തില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ (രണ്ട് വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ തത്തുല്യം.
കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
01.01.2024 ന് 18 മുതല്‍ 36നുള്ളില്‍ പ്രായമുള്ളവര്‍ക്ക് അവസരം.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളില്‍ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സിഡിഎസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത
കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളാകണം. സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2362517, 0487 2382573.
KIRTADS ല്‍ റിസര്‍ച്ച് അസിസ്റ്റന്റ്
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂല്‍ഡ് കാസ്റ്റ്‌സ് ആന്‍ഡ് ഷെഡ്യൂല്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ആന്ത്രോളജി അല്ലെങ്കില്‍ ലിംഗ്വിസ്റ്റിക്‌സ് വിഷയത്തില്‍ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തില്‍ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബല്‍ സെറ്റില്‍മെന്റില്‍ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്കിടിയില്‍ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകര്‍ക്ക് 01.01.2024ന് 36 വയസില്‍ കൂടുവാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ട്രാക്ടര്‍ ഡ്രൈവര്‍ താല്‍ക്കാലിക ഒഴിവ്
ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിലവിലുള്ള ഒരു താല്‍കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന് മുന്‍പായി യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
എസ്.എസ്.എല്‍.സി., ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയിലെ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം, മോട്ടോര്‍ മെക്കാനിസത്തിലുള്ള അറിവ് (വാഹനത്തിനുണ്ടാകുന്ന സ്വാഭാവിക കേടുപാടുകള്‍ പരിഹരിക്കാന്‍ കെല്പുണ്ടായിരിക്കണം ) എന്നിവയാണ് യോഗ്യത. പ്രായം 18 -30 വരെ.
ഫാര്‍മസിസ്റ്റ് നിയമനം
കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫോട്ടോയും ഫോണ്‍ നമ്പറും അടങ്ങുന്ന ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 22ന് വൈകിട്ട് അഞ്ചിനകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോട്ടയം നഗരസഭയില്‍ വച്ച് ജനുവരി 25ന് ഉച്ചകഴിഞ്ഞു 3.30 ന് അഭിമുഖം നടത്തും. വിശദവിവരത്തിന് : 0481 2362299
ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് നിയമനം
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊച്ചി സ്മാര്‍ട്ട്മിഷന്‍ ലിമിറ്റഡ് ( സി.സി.എം.എല്‍)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം.
യോഗ്യത
ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംബ്ലിമെന്റെഷനില്‍ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും.
താല്പര്യമുള്ളവര്‍ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495981772
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."