ഇലക്ട്രിക്ക് സ്‌കൂട്ടറിലെ 'എസ്.യു.വി'ക്ക് വില കൂടുന്നു; ഉപഭോക്താക്കളെ നിരാശയിലാക്കുന്ന പ്രഖ്യാപനം പുറത്ത്
ഇ.വി സ്‌കൂട്ടര്‍ മാര്‍ക്കറ്റില്‍ ശക്തമായ മത്സരം നടക്കുന്ന ഇന്ത്യയില്‍ ഒട്ടനവധി പുത്തന്‍ കമ്പനികളാണ് തങ്ങളുടെ മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഇ.വിയായിരുന്നു റിവര്‍ ഇന്‍ഡി. വ്യത്യസ്ഥമായ ഡിസൈനും, മികച്ച ഓഫറുമായി മാര്‍ക്കറ്റിലേക്കെത്തിയ വാഹനത്തിന് 1.25 ലക്ഷം രൂപയായിരുന്നു എക്‌സ് ഷോറൂം വിലവന്നിരുന്നത്. എന്നാല്‍ ഇ.വികളിലെ 'എസ്.യു.വി' എന്നറിയപ്പെട്ടിരുന്ന പ്രസ്തുത സ്‌കൂട്ടറിന് ഇനി മുതല്‍ വില വര്‍ദ്ധിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി മുതല്‍ ബെംഗളൂരു ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ വാഹനം സ്വന്തമാക്കണമെങ്കില്‍ 13,000 രൂപയോളം അധികം നല്‍കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഇനി മുതല്‍ റിവര്‍ ഇന്‍ഡി വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് 1.38 ലക്ഷം രൂപയോളം മുടക്കേണ്ടി വരും.അതേസമയം ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ടാം ബാച്ച് ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
Starting 2024 with a milestone in our journey! Our first River Store is now open in JP Nagar, Bengaluru. Do drop by and experience the River Store.#suvofscooters #riverelectric #rivermobility #riverindie #riverinjpnagar pic.twitter.com/M4HXRNG7YU
— Ride River (@worldofriver) January 18, 2024
Content Highlights:river indie electric scooter become more expensive
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."