HOME
DETAILS
MAL
കുടുംബ സ്വത്ത് തട്ടിയെടുത്ത മകനെതിരേ സമരവുമായി അമ്മ കലക്ട്രേറ്റിന് മുന്നില്‍
backup
August 17 2016 | 00:08 AM
കാക്കനാട് : സ്വത്തും പണവും നഷ്ട്പ്പെട്ട വീട്ടമ്മ സ്വാതന്ത്ര്യദിനത്തില്‍ സഹായ അഭ്യര്‍ഥന ബോര്‍ഡും ദേശീയ പതാകയുമേന്തി വ്യത്യസ്ത സമരമുറയുമായി കലക്ട്രേറ്റിനു മുന്നില്‍.
മൂത്ത മകന് രാജേഷ് വഴിയില്‍ ഇറക്കി വിട്ടു കുടുംബ സ്വത്ത് വിറ്റു കിട്ടിയ അന്‍പത് ലക്ഷം രുപയുമായി മുങ്ങുകയായിരുന്നുവെന്ന് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന പുതിയേടത്തില്‍ തടത്തില്‍ വീട്ടില്‍ പി.കെ പ്രകാശിനി എന്ന വീട്ടമ്മ പറഞ്ഞത്.
കലക്ടര്‍ക്ക് പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പി.ടി തോമസ് എം.എല്‍.എ വീട്ടമ്മയെ സന്ദര്‍ശിക്കുകയും ഇവരുടെ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ: സലിമും എം.എല്‍.എയുടെ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."