HOME
DETAILS

അനാഥക്കുഞ്ഞുങ്ങളുടെ ഗസ്സ; ഓരോ മണിക്കൂറിലും രണ്ട് ഉമ്മമാര്‍ കൊല്ലപ്പെടുന്നു

  
backup
January 21 2024 | 04:01 AM

two-mothers-are-killed-in-gaza-every-hour-un-women

അനാഥക്കുഞ്ഞുങ്ങളുടെ ഗസ്സ; ഓരോ മണിക്കൂറിലും രണ്ട് ഉമ്മമാര്‍ കൊല്ലപ്പെടുന്നു

ഗസ്സ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ ഓരോ മണിക്കൂറിലും രണ്ടുവീതം ഉമ്മമാര്‍ കൊല്ലപ്പെടുന്നുവെന്ന് കണക്ക്. യു.എന്‍ വുമണ്‍ പുറത്തു വിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇസ്‌റാഈല്‍ അധിനിവേശ സേനയുടെ ആക്രമണത്തില്‍ ഇരയായവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്‍ വുമണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ് വ്യക്തമാക്കുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ഫലസ്തീനില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ കാല്‍ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 65 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഈ കണക്കുകള്‍ ഉദ്ധരിച്ചാണ് ഓരോ മണിക്കൂറിലും രണ്ട് ഉമ്മമാര്‍ കൊല്ലപ്പെടുന്നതായി യു.എന്നിന്റെ വനിത ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സീമ ബാഹൂസ് വ്യക്തമാക്കിയത്. ഉമ്മമാര്‍ കൊല്ലപ്പെടുന്നതോടെ അനാഥരാകുന്ന കൊച്ചുകുട്ടികളുടെ മാനസികാഘാതത്തെക്കുറിച്ചുള്ള ആശങ്കയും യു.എന്‍ പങ്കുവച്ചു.

'ഇവര്‍ മനുഷ്യരാണ്, വെറും അക്കങ്ങളല്ല. നമ്മള്‍ അവരെ പരാജയപ്പെടുത്തുകയാണ്. ആ പരാജയവും കഴിഞ്ഞ 100 ദിവസങ്ങളില്‍ ഫലസ്തീന്‍ ജനതയിലുണ്ടാക്കിയ ആഘാതവും വരും കാലത്തും നമ്മെയെല്ലാം വേട്ടയാടും' ബഹൂസ് വിശദീകരിച്ചു. കുറഞ്ഞത് 3000 സ്ത്രീകളെങ്കിലും വിധവകളായി മാറി. 10,000 കുട്ടികള്‍ക്കെങ്കിലും പിതാവിനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

ആക്രമണം മൂന്നര മാസം പിന്നിട്ടതോടെ ഗസ്സയിലെ 85 ശതമാനം ഫലസ്തീനികളും ഭവനരഹിതരായി. എല്ലായ്‌പ്പോഴും യുദ്ധങ്ങള്‍ ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെയും കുട്ടികളെയുമാണ്. ഇസ്‌റാഈല്‍ ആക്രമണംമൂലം ഫലസ്തീനികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിലുണ്ടായ മുറിവ് തലമുറകളോളം അവരെ വേട്ടയാടും സീമ ബാഹൂസ് കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ മാനുഷിക സഹായം ലഭ്യമാക്കാന്‍ വെടിനിര്‍ത്തലിന് ഏജന്‍സി ആവശ്യപ്പെടുന്നത് തുടരുകയാണ്. അവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഉടനടി തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും ബഹൂസ് കൂട്ടിച്ചേര്‍ത്തു.

ആക്രമണം ആരംഭിച്ചശേഷം 20,000ത്തോളം കുഞ്ഞുങ്ങളാണ് ഗസ്സയില്‍ പിറന്നതെന്ന് യുണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ടെസ് ഇന്‍ഗ്രാം ജനീവയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഗസ്സയില്‍ ഗര്‍ഭം അലസുന്ന സംഭവം ക്രമാതീതമായി വര്‍ധിച്ചതായും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആക്രമണം ആരംഭിച്ചശേഷം ഗസ്സയില്‍ ഗര്‍ഭം അലസലുകള്‍ 300 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. തുടര്‍ച്ചയായ ആക്രമണം ഗര്‍ഭഛിദ്രങ്ങള്‍ക്കും ഗര്‍ഭകാല വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. ആക്രമണങ്ങള്‍, ഗര്‍ഭകാല പരിചരണക്കുറവ്, മലിനജലം, പകര്‍ച്ചവ്യാധികള്‍, പോഷകാഹാരക്കുറവ്, ശരീരഭാരം കുറയല്‍, പട്ടിണി എന്നിവയെല്ലാം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇസ്‌റാഈലിന്റെ ക്രൂരമായ ഉപരോധം മൂലമുണ്ടാകുന്ന പട്ടിണി, ആരോഗ്യ സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതക്കുറവ് തുടങ്ങിയവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.

ആക്രമണത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ഗസ്സയിലെ മാതൃശിശു പരിചരണ സംവിധാനങ്ങളില്‍ നല്ലൊരു ശതമാനവും പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. ഏതാനും ആശുപത്രികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പല ആശുപത്രികളും ഗര്‍ഭകാല പരിചരണ ശേഷിയുടെ പത്തിരട്ടിയിലധികമായാണ് പ്രവര്‍ത്തനം.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ മനപൂര്‍വം യുദ്ധക്കുറ്റം നടത്തുന്നതിന് തെളിവില്ല എന്നായിരുന്നു യു.എസ് ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ കിര്‍ബി അറിയിച്ചത്. ഗസ്സ കൂട്ടക്കുരുതിയില്‍ ഇസ്‌റാഈലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റിപ്പോര്‍ട്ടിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന മെക്‌സിക്കോ, ചിലി രാജ്യങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോണ്‍ കിര്‍ബി. ഗസ്സയില്‍ ഇസ്‌റാഈല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന നിഗമനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്ന് കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് യു.കെ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് യുദ്ധക്കുറ്റങ്ങളാണെന്നതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ജെണ്‍ കിര്‍ബിയുടെ വാദം. ഡിസംബര്‍ 19ന് ഒരു അപാര്‍ട്‌മെന്റിലെ താമസക്കാരായ 19 ഫലസ്തീന്‍ യുവാക്കളെയാണ് ഇസ്‌റാഈല്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇവരുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് ബുള്ളറ്റ്‌കൊണ്ടുണ്ടായ തുളകള്‍ വ്യക്തമായി കാണാമായിരുന്നു. 19 ഫലസ്തീനികളെ കൊലപ്പെടുത്തിയതിനു ശേഷവും ഇസ്രായേല്‍ ഷെല്ലാക്രമണം പുനരാരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ അധിനിവേശ സേന 14 കൂട്ടക്കൊലകളാണ് നടത്തിയത്. ഇതില്‍ 165 പേര്‍ കൊല്ലപ്പെടുകയും 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  11 hours ago